മദ്രാസിലെ രാജനിന്ദന കേസ് - നാടുകടത്താൻ വിധി

  • Published on August 19, 1908
  • By Staff Reporter
  • 1254 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

യതിരാജ് സുരേന്ദ്രനാഥആയ്യ എന്ന ആൾ കഴിഞ്ഞ മാർച്ച് - 9 നും മദ്രസയിൽ വെച്ച് ചെയ്ത പ്രസംഗങ്ങളിൽ രാജദ്രാഹകരമായും പ്രജകളെ തമ്മിൽ ഛിദ്രിപ്പിക്കുന്നതായുമുള്ള ഭാഗങ്ങൾ അടങ്ങിയിരുന്നു എന്ന് പോലീസ് റിപ്പോർട്ട് ചെയ്തതിന്മേൽ കേസ്സിലെ വിധി പ്രസിതാവിച്ചിരിക്കുന്നതായി മദ്രാസിൽ നിന്ന് ഇന്നു കിട്ടിയ കമ്പിവാർത്ത മറ്റൊരെടത്തു ചേർത്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ക്രിമിനൽ സെഷൻസന് ജഡ്ജി മിസ്റ്റർ മില്ലർ സായിപ്പാണ് ഈ കേസ് വിസ്തരിച്ച് വിധി പറഞ്ഞിരിക്കുന്നത്. ഇക്കേസ് വിചാരണ ആഗസ്റ്റ് 13 - നു പകൽ 11 മണിക്ക് തുടങ്ങി 15 ഓടു കൂടി പ്രതിഭാഗം വാദങ്ങൾ തീർന്നിരിക്കയായിരുന്നു. കേസ്സിന് ഹേതുവായത് ചില പ്രസംഗങ്ങൾ ആണെന്ന് പറഞ്ഞുവല്ലോ. ഈ പ്രസംഗങ്ങളിൽ, രാവണൻ മണ്ഡോതരിയുടെ ഉപദേശം കേൾക്കാകയാൽ നാശം അടഞ്ഞു എന്നും ഇന്ത്യയിലെ 33 കോടി ജനങ്ങളും ഒന്നായി തുപ്പുന്ന പക്ഷം, അത്രയും തുപ്പൽ ഒരു മഹാസമുദ്രമായിത്തീർന്ന് വിദേശികളെ മുക്കുവാൻ മതിയാകുമെന്നും ശിവാജി, അക്ബർ, ഗുരു ഗോവിന്ദ് മുതലായവർ ശ്ലാഘ്യപുരുഷന്മാരായിരുന്നു എന്നും ബി സി പാളിനെ തടവിൽ നിന്നു വിടുന്നതിനെപ്പറ്റിയുള്ള അനുമോദന സഭയ്ക്കു സംഗീതം നടത്തുവാൻ മ്ലേചകരവും പിന്നീട് ശിക്ഷിക്കുമ്പോൾ, ആ സംഗതി കുഗ്രാമങ്ങളിലെ അനക്ഷരന്മാരായ ജനങ്ങൾക്കൂടെയും അറിയുന്നതിനും അതിനെപ്പറ്റി അതൃപ്തിയോടെ വിചാരിക്കുന്നതിനും ഇട വരുന്നു. ജനങ്ങൾ പ്രായേണ കാര്യകാരണങ്ങളുടെ യഥാർത്ഥ സ്വഭാവത്തെ അന്വേഷിച്ചറിയുന്നവരല്ലാ. അവർതൽക്കാലത്തെ ക്ഷോപത്തെ മാത്രം മനസ്സിൽ പതിപ്പിക്കുകയും അതിനെ ഗവൺമെന്റെ നടപടി തെറ്റായി ധരിക്കുകയും ചെയ്യുന്നു. നിരോധ നിയമങ്ങൾ നിമിത്തം ഏതാനും ജനങ്ങളുടെ ഇടയിലോ ഏതാനും കാലമോ ക്ഷോപമുണ്ടായില്ല എന്നു വരാം. ഇതിനെ പൊതുവിൽ ശാന്തതായി തന്നെ വിചാരിച്ചുകൂട. നിരോധത്തിന്റെ ഫലങ്ങളിൽ സാധാരണ രുചിക്കാത്തവ തത്ക്കാലം അസ്പഷ്ടമായിരിക്കയായിരിക്കാം. പുറത്തെ കാഴ്ച കണ്ട് അകം നിർണ്ണയിക്കുന്നത് എപ്പോഴും സുബദ്ധമായിരിക്കയില്ലാ. നാം ഒരു പദാർത്ഥത്തെ മർദ്ദിക്കുമ്പോൾ അതു അമർന്നതായി കുറേ നേരത്തേക്ക് തോന്നാം. അതു ചതഞ്ഞോ, ഉടഞ്ഞോ, പൊടിഞ്ഞോ പോയതായി തോന്നിയേക്കാം. എന്നാൽ മർദ്ദനത്തിന്റെ ഫലമായി ഉണ്ടാകുന്ന ചൂട് എന്ത് ചെയ്യുന്നു. അതു മുഖേന ഉണ്ടാകുന്ന ശക്തി എന്ത് ചെയ്യുന്നു ഇതിന്മണ്ണം തന്നെ, നമ്മുടെ മേൽ പതിക്കുന്ന നിരോധം കൊണ്ട് തത്ക്കാലത്തേക്ക് നമ്മുടെ ബാഹ്യചേഷ്ടകൾ ഒതുങ്ങിയിരിക്കുന്നു എന്നു വരാം. എന്നാൽ വാസ്തവത്തിൽ ഉള്ള അതല്ലാ. നിരോധനടപടികൾ കൊണ്ടത്രെ എല്ലാ ജാതി ജനങ്ങളുടെയും ഇടയിൽ രാജകാര്യജ്ഞാനം ഉണ്ടാകുന്നത്. നിരോധ നടപടികൾ കൊണ്ടത്രേ ജനങ്ങൾക്ക് സ്വന്തം നാട്ടിൽ ഞങ്ങളുടെ വാസ്തവമായ അവസ്ഥ എന്താണെന്നു കാണ്മാൻ കണ്ണു തുറക്കുന്നുള്ളു. നിരോധനം കൊണ്ടാണ് അവർ തമ്മിൽ തമ്മിൽ വേർതിരിച്ചറിയുന്നത്. നിരോധനം തന്നെയാണ് മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയിക്കുന്നത്.

You May Also Like