മിസ്റ്റർ ടിലക്കിന്‍റെ മേലുള്ള ശിക്ഷ ചുരുക്കി
- Published on September 23, 1908
- By Staff Reporter
- 1080 Views
മിസ്റ്റർ ടിലക്കിനെ ആറുകൊല്ലം നാടു കടത്തുന്നതിനു ബംബാഹൈക്കോടതിയില്‍ നിന്നു നിശ്ചയിച്ചിരുന്ന വിധിയെ, ഗവര്‍ന്മേണ്ടു ദയവു വിചാരിച്ചു, ആറുകൊല്ലം വെറും തടവാക്കിയിരിക്കുന്നു എന്നും ഇപ്പോൾ കിട്ടിയ മിനിഞ്ഞാന്നത്തെ മദ്രാസ് പത്രങ്ങളിൽ പ്രസ്താവിക്കപ്പെട്ടുകാണുന്നു. ഈ വൃത്താന്തം, ബംബാ ഗവര്‍ന്മേണ്ടിന്‍റെ പേരിൽ ജനങ്ങൾക്കു കൃതജ്ഞതയേയും, പൊതുവേ സന്തോഷത്തെയും ജനിപ്പിക്കുമെന്നതിൽ സന്ദേഹമില്ല തന്നെ. മിസ്റ്റർ ടിലക്കിൻ്റെ മേൽ വിധിച്ചിരിക്കുന്നത് നാടുകടത്തലും പിഴയും ആയിരിന്നുവല്ലൊ. പിഴയെ റദ്ദ് ചെയ്തിരിക്കുന്നതായി കഴിഞ്ഞകുറി ഞങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ വാർദ്ധക്യത്തേയും സ്ഥിതിയേയും ചിന്തിച്ചിട്ടാണ് നാടു കടത്തലിനെ വെറും തടവാക്കിയതെന്ന് ഗവര്‍ന്മേണ്ടു് പ്രസ്താവിച്ചിരിക്കുന്നു. . മിസ്റ്റർ ടിലക്കിനെ സബർമതി ജെയിലിൽ നിന്നു ബർമയിലേക്ക് കൊണ്ടുപോയിരിക്കയാണ്. അദ്ദേഹത്തെ കുറെക്കാലത്തേക്ക് ഇന്ത്യയിൽ നിന്നു അകലെ പാർപ്പിക്കുവാനേ അനുമതിയുള്ളു എന്നു ഒരു വർത്തമാനമുണ്ടെങ്കിലും, ഗവര്‍ന്മേണ്ടു് ഇപ്രകാരം ശിക്ഷയെ ചുരുക്കിയത് വളരെ ഉചിതവും ഗവര്‍ന്മേണ്ടിനേയും പ്രജകളേയും തമ്മിൽ അധികം ഇണക്കുന്നതിന് ഉതകുന്നതുമായ നയമാകുന്നു എന്നു ഞങ്ങൾ സന്തോഷിക്കുന്നു.
Mr. Tilak's sentence is commuted
- Published on September 23, 1908
- 1080 Views
The Madras newspapers, which we have just received, state that Mr. Tilak's sentence of six years of exile decided by the Bombay High Court is favourably reconsidered by the Government and that he is merely imprisoned for six years. There is no doubt that this news will inspire gratitude and general happiness among the people towards the Bombay Government. Mr. Tilak was sentenced to exile and a fine. We mentioned earlier that the fine has been cancelled. The government had stated that his sentence was commuted to mere imprisonment considering his old age and physical condition. Mr. Tilak has now been taken from Sabarmati jail to Burma. Although there is a report that he is to be kept away from India only for some time, we are glad that the Government has thus reduced the sentence, which is a very good policy, and a policy conducive to the greater reconciliation between the Government and the subjects.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.