മുസ്‌ലിം കാര്യം

  • Published on August 08, 1906
  • By Staff Reporter
  • 489 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഈയിട വെല്ലൂരില്‍ കൂടിയ മുഹമ്മദീയകൊണ്‍ഫറണ്‍സില്‍ ചെയ്തിട്ടുള്ള നിശ്ചയങ്ങളുടെ ഒരു സംക്ഷേപവിവരം താഴെ ചേര്‍ക്കുന്നു.

 1) മൌലവിമാര്‍ കൂടി ഇംഗ്ലീഷ്ഭാഷ അറിഞ്ഞിരിക്കേണ്ടതാണ്. മതവിഷയമായ പ്രസംഗങ്ങള്‍ നടത്തുവാനും മറ്റും ഇത് അവശ്യം ആവശ്യവുമാണ്.

 2) മൌലവികള്‍ മറ്റു മതങ്ങള്‍കൂടി പഠിച്ചിരിക്കണം. എന്നാല്‍ മാത്രമേ അവയെ ഖണ്ഡിച്ച് സ്വമതസ്ഥാപനം ചെയ്വാന്‍ അവര്‍ക്ക് സാധിക്കയുള്ളു. അതിനാല്‍ ഇതിലേക്കായി ചില മൌലവിമാരെ സ്കൊളര്‍ഷിപ്പു കൊടുത്തു പഠിപ്പിക്കേണ്ടതാണ്.

 (ഈ സ്കോളര്‍ഷിപ്പു വകയ്ക്ക് ഹാജി മഹമ്മദാഹാനിഫ് സാഹിബ് 5000- കയും ആലഞ്ചി മഹമ്മദ് ഐസാഗ് സാഹേബ് 1000 കയും കൊടുക്കാമെന്ന് സഭയില്‍വെച്ച് ഏറ്റിരിക്കുന്നു.)

 3) മുഹമ്മദീയര്‍ക്കുമാത്രം ഉള്ള ബോഡുവകയും മുന്‍സിപ്പാല്‍വകയും സ്ക്കൂളുകളില്‍ മുഹമ്മത മതസംബന്ധമായ പഠിപ്പുകൂടി കൊടുക്കേണ്ടതാണെന്ന് ഗവര്‍മ്മേണ്ടിനോട് അപേക്ഷിക്കണം.

 4) പ്രസിഡന്‍സികാളേജില്‍ അറബി ഭാഷ പഠിപ്പിക്കുന്നതിന്നു ഒരു മുന്‍ഷിയെ വയ്ക്കണം.

  5) ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയില്‍ യോഗ്യനായ ഒരു മുസില്‍മാന്‍ പ്രതിനിധിയെക്കൂടി നിശ്ചയിക്കേണ്ടതാണ്.

 6) ഉറുഡുഭാഷയിലെ ടെക്സ്റ്റ് ബുക്ക് ഈ സംസ്ഥാനത്തിലേത് നന്നായിട്ടില്ല. പഞ്ചാബ് മുതലായ യൂനിവെര്‍സിറ്റികളില്‍ ഇതിന്ന് തിരഞ്ഞെടുത്തിരിക്കുന്ന പുസ്തകങ്ങളാണ് ഇവിടേയും വേണ്ടത്.

 7) അറബിക് സ്ക്കൂളുകളില്‍ വാദപ്രതിവാദം നടത്തിപ്പഠിക്കുന്ന ഡിബേറ്റിങ്ങ് സൊസയറ്റികള്‍ വളരെ ആവശ്യമാണ്.

 8) അറബിക്ക് സ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ശരിയായ ഒരു രെജിസ്തർ വെയ്ക്കേണ്ടതാണ്.

(ഇത് ആവശ്യമില്ലെന്നു ഒരു പക്ഷക്കാർ വാദിച്ചു എങ്കിലും.........................................................................

ഇപ്പോള്‍ ഡല്‍ഹിയില്‍ ഇതിനെ പഠിപ്പിക്കുന്നുണ്ട്.

11) അറബിക്ക് സ്ക്കൂളുകളില്‍ പഠിക്കുന്നവരെ പഠിപ്പിക്കുവാൻ ശീലിക്കുന്ന ശിക്ഷാക്രമപാഠശാല ആവശ്യമാണ്.

 12) മുഹമ്മദീയ പെണ്‍കുട്ടികളെയെല്ലാം വിദ്യ അഭ്യസിപ്പിക്കേണ്ടതാണ്.

 13) എല്ലാ അറബിസ്ക്കൂളുകളിലും, ചരിത്രം, ഭൂമിശാസ്ത്രം, ആരോഗ്യശാസ്ത്രം, രസതന്ത്രം ഇവകൂടി അഭ്യസിപ്പിക്കപ്പെടണം.

 14) കൈവേലകളെ അഭ്യസിപ്പിക്കുന്ന പ്രത്യേക സ്ക്കൂളുകള്‍ സാധുക്കളായ മുഹമ്മദീയരുടെ പ്രത്യേക ആവശ്യാര്‍ത്ഥം സ്ഥാപിപ്പാന്‍ നോക്കണം.

 15) മുഹമ്മതവേദപുസ്തകങ്ങളും മറ്റു പ്രധാന പുസ്തകങ്ങളും, അറബി, പെര്‍ഷ്യ, ഉറുഡു ഈ ഭാഷകളിലാകയാല്‍ അവയെ അറബിത്തമിഴില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധംചെയ്യണം.

  16) തൃശ്ശിനാപ്പള്ളിയിലെപോലെ മുഹമ്മദീയര്‍ക്ക് പ്രത്യേകമായ അധികം ഹൈസ്ക്കൂള്‍  ഓരോ ദിക്കുകളില്‍ സ്ഥാപിക്കണം.

 17) ഈ കൊണ്‍ഫറണ്‍സ് കൊല്ലത്തില്‍ ഒരിക്കല്‍കൂടണം

 

You May Also Like