പ്രതിലോമമായ ഭരണം

  • Published on August 29, 1906
  • By Staff Reporter
  • 595 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ ദിവാൻ സ്ഥാനത്തു നിന്ന് മിസ്റ്റർ വി. പി. മാധവരായർ രാജി വെച്ച് ഒഴിഞ്ഞതിൻെറ ശേഷം, "ദിവാൻ - ഇൻ - ചാർജ്" ആയി നിയമിക്കപ്പെട്ടിരുന്ന പേഷ്ക്കാർ മിസ്റ്റർ. ടി. രാജരാമരായരുടെ ഭരണത്തെക്കുറിച്ച് "മദ്രാസ് മെയിൽ" പത്രത്തിൻെറ ഒരു കാദാച്ചിൽക ലേഖകൻ എഴുതിയിരിക്കുന്ന അഭിപ്രായം സൂക്ഷ്മഗ്രാഹികളാൽ ആദരിക്കപ്പെടുന്നതാകുന്നു. 

മിസ്റ്റർ രാജാരാമരായർ, ദിവാൻ പേഷ്കാർ വേലയിൽ എത്രമേൽ സമർത്ഥനായിരുന്നാലും, ദിവാൻ-ഇൻ-ചാർജ് എന്ന നിലയിൽ തീരെ അപജയമാണ് പ്രാപിച്ചതെന്നുള്ളതിന് പലേ ലക്ഷ്യങ്ങളുമുണ്ട്. മെയിലിൻെറ ലേഖകൻ അഭിപ്രായപ്പെടുന്നതിന്മണ്ണം, മിസ്റ്റർ രാജാരാമരായരുടെ ഭരണം, ഗുണദോഷനിരൂപകന്മാരിൽ ഉത്തമങ്ങളായ ആശകളോടുകൂടിയിരിക്കുന്നവർക്കുപോലും പ്രതിലോമ ഗതിയിലായിരുന്നു എന്നുതന്നെ തോന്നുന്നതാണെന്നതിൽ സംശയമില്ലാ. ഇദ്ദേഹത്തിൻെറ ഭരണം ക്ഷന്തവ്യങ്ങളല്ലാത്ത പലേ തെറ്റുകൾകൊണ്ടും, രാജ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാത്തതുകൊണ്ടും കളങ്കിതമായിരുന്നു എന്നുള്ളതിനു ഉദാഹരണങ്ങൾ അനേകം ഉണ്ട്. ഒന്നാമതായി നാണയ സങ്കടം കൊണ്ട് പ്രജകൾ അനുഭവിച്ച ക്ലേശങ്ങൾ ഈ അല്പകാലത്തെ ഭരണത്തെ വിശേഷിപ്പിച്ചിരുന്നു. നാണയ സങ്കടം നിമിത്തം പാവപ്പെട്ട ജനങ്ങൾ ആഹാരസാധനങ്ങൾ വാങ്ങാൻ സാധിക്കാതെയും വേലചെയ്താൽ കൂലി വാങ്ങുവാൻ കഴിയാതെയും പലനാൾ വാസ്തവത്തിൽ, ഉപവസിച്ചു എന്ന് പറയാതെ കഴിയുകയില്ലാ. മിസ്റ്റർ രായർ ഈ സങ്കടത്തെ പരിഹരിക്കുവാൻ തക്കശേഷിയുള്ളവനാണെന്ന് തൻ്റെ  പ്രവൃത്തി കൊണ്ട് സൂചിപ്പിച്ചിട്ടില്ല. അദ്ദേഹത്തിൻെറ സെക്രട്ടറിമാരുടെയും, പ്രജാരക്ഷാതൽപരനായ മഹാരാജാവ് തിരുമനസ്സിലെയും ഉത്സാഹവും, ചിന്തയും നിമിത്തം, നാണയക്കുഴപ്പത്തിന് പല പരിഹാരമാർഗ്ഗങ്ങളും തേടി എന്നു വരികിലും, അവ ഫലത്തിൽ നിഷ്പ്രയോജനങ്ങളായി തീർന്നതേയുള്ളു. ഈ സംഗതിയിൽ തൃപ്തികരമായ ഒരു തീർച്ച ചെയ്യുവാൻ ഇതേവരെ കഴിഞ്ഞിട്ടില്ലാ. നാണയസങ്കടത്തിൻെറ കാര്യം വിട്ടാൽ, മിസ്റ്റർ രാജാരാമരായർ കലാൽകുത്തകയിൽ ചെയ്തിട്ടുള്ള അക്രമം ആണ് മുന്നിട്ടു നിൽക്കുന്നത്. ഈ വിഷയത്തിൽ, ചില കുത്തകക്കാരന്മാർക്കുണ്ടായിട്ടുള്ള ചെലവും ആദായമാർഗ്ഗവും സ്ഥൂലദൃഷ്ടികൾക്കും കാണാവുന്നവയായിരുന്നു. മിസ്റ്റർ രാജരാമരായരുടെ മറ്റൊരു അക്രമവും അനുചിതവുമായ ആയ  പ്രവൃത്തി, കണ്ടെഴുത്തു വക തമിഴ് ഫാറങ്ങൾ അച്ചടിപ്പിക്കുന്നതിന് മദിരാശിയിലെ, യൂറോപ്യൻ നാമം കുറിച്ചിട്ടുള്ള, നാട്ടുകാരുടെ വകയായ ഒരു അച്ചുകുടത്തിലെ കരാർ കൊടുത്തതാകുന്നു. തിരുവിതാംകൂറിലെ  പല അച്ചുകുടങ്ങളിലും ഈ വേല ചെയ്യുന്നതിന് കഴിയുമായിരുന്നിട്ടും സർക്കാർ  അച്ചുകൂടത്തിൽ തന്നെ വിശേഷാൽ വേലക്കാരെ നിയമിച്ചു ഇത് ചെയ്യിക്കാമായിരുന്നുവെങ്കിലും, ഇവിടെ വേണ്ടിവരുമായിരുന്ന ചിലവിൽ എത്രയോ വളരെ കൂടുതലായ തുകയ്ക്ക് മദിരാശിക്കാരെ ഏൽപ്പിക്കുവാൻ മിസ്റ്റർ രായർ സമ്മതിച്ചുവെന്നും, മിസ്റ്റർ. വി. പി. മാധവരായരുടെ കാലത്ത് ഈ ഏർപ്പാട് സ്വീകരിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്നും പ്രസിദ്ധമാണല്ലോ. മിസ്റ്റർ രായർ സ്വദേശസ്നേഹമില്ലാത്ത കുത്സിതതന്ത്രനായ ഒരു രാജ്യഭരണ കർത്താവിനൊപ്പം ഈ നാട്ടിലെ അനേകം വേലക്കാരെ ഇച്ഛാഭംഗപ്പെടുത്തുകയും ഈ നാട്ടുമുതലിനെ അനുചിതമായി മറുനാട്ടിലേക്ക് എറിഞ്ഞുകളയുകയും ചെയ്ത് അദ്ദേഹത്തിൻെറ തന്ത്രത്തിലുള്ള അദൂര ദൃഷ്ടിത്വത്തെ വിളിച്ചുപറയുന്ന അനുഭവമാണല്ലോ. എന്നാൽ, ഈ സംഗതികളേക്കാൾ എത്രയോ ഘോരമായ അപനയമാണ്  ശ്രീമൂലം പ്രജാസഭകളുടെ കാര്യത്തിൽ പ്രയോഗിച്ചിരിക്കുന്നത്. പ്രജകളുടെ ഹിതാവകാശങ്ങളെ കേൾക്കുന്നതിനും, ......................... ആവശ്യമായ പ്രവൃത്തികളെ അറിയുന്നതിനും ഉപകരിക്കുവാൻ മഹാരാജാവ് തിരുമനസ്സിലെ കല്പനയോടുകൂടി വി. പി. മാധവരായർ പുനഃസ്ഥാപിച്ച പ്രജാസഭയുടെ ഇക്കൊല്ലത്തെ നടത്തിപ്പിന് മിസ്റ്റർ രാജാരാമരായർ ഏതൊന്നും ഉത്സാഹിച്ചില്ലെന്ന് മാത്രമല്ലാ, സാമാജികന്മാരെ തിരഞ്ഞെടുക്കുവാൻ ഉദ്യമിച്ച താലൂക്ക് ഭരണാധികാരികളുടെ പ്രവൃത്തിയെ മുടക്കുക കൂടി ചെയ്തിരിക്കുന്നു. തിരുവിതാംകൂർ സംസ്ഥാനം ഇപ്പോഴത്തെ അധികാരിയായ മഹാരാജാവ് തിരുമനസ്സിലെ ബുദ്ധി, പരിഷ്‌ക്കാരം, പഠിത്തം ,ഉൽകൃഷ്ട ഭരണസിദ്ധാന്തം മുതലായവകൊണ്ടും, പ്രജാസമുദായത്തിന്റെ യോഗ്യതകൊണ്ടും പരിഷ്‌കൃത രാജ്യങ്ങളുടെ ഗണത്തിൽ ചേരേണ്ടതാണെന്നു കണ്ട് മിസ്റ്റർ വി. പി. മാധവരായർ ചെയ്ത പുതിയ ഏർപ്പാടിനെ പരീക്ഷണത്തിനായിട്ടെങ്കിലും നടത്തിക്കൊണ്ടുപോകുന്നതിന് ഇദ്ദേഹം ഉത്സാഹിക്കാത്തത് അത്ഭുതം തന്നെ. മിസ്റ്റർ മാധവരായർ വളർത്തുവാൻ ഏൽപ്പിച്ച കുട്ടിക്ക് ആഹാരം കൊടുക്കുന്നതിനു മടിച്ചു എന്നു മാത്രമല്ല, ആഹാരം കൊടുക്കുവാൻ തുനിഞ്ഞവരെ തടുക്കുക കൂടി ചെയ്തു. പ്രജാസഭാ ശിശുഹതിക്ക്‌ മിസ്റ്റർ രാജരാമരായർ  തൻ്റെ ഭരണകാലത്തെ ഒരു അവസരമാക്കാൻ തുനിഞ്ഞത് പ്രതീചബുദ്ധിയുടെ ലക്ഷണമാണെന്നേ പറയാനുള്ളൂ. പക്ഷെ, ശ്രീമൂലം പ്രജാസഭയാകുന്ന  കുട്ടിയെ, ശ്വാസം മുട്ടിച്ചോ, പട്ടിണി ഇടുവിച്ചോ, ഞെക്കിയോ, കൊല്ലുവാൻ തുനിഞ്ഞു എന്ന് ജനങ്ങൾ അപവാദം പരത്തുന്നതിന് അദ്ദേഹം ഇടയാക്കിയത് വാർദ്ധക്യത്താലും രോഗപരിപീഡയാലും അവശനായ അദ്ദേഹത്തിന് ഈ ദുർഭരമായ   പ്രജാസഭാനിർവ്വഹണഭാരത്തെ താങ്ങുന്നതിന് സ്വാഭാവികമായി വരാവുന്ന അശക്തിയാലാണെന്ന് സമാധാനപ്പെടാം.


*missing 

Anti-people Administration

  • Published on August 29, 1906
  • 595 Views

All those who are sharp-eyed will value the observations made by a correspondent for the Madras Mail newspaper about the administration of Mr. Rajarama Rayar, the revenue officer who was appointed as the “Dewan-in-charge” in place of Mr. V. P. Madhava Rayar, who had resigned from the position of the Diwan of Travancore.

However efficient Mr. Rajarama Rayar may be in discharging his duties as the revenue division officer [Dewan Peshkar], there are many instances that show him in a poor light as the Diwan-in-charge. There is no doubt that even to those bitter social critics, who would otherwise make concessions in the face of higher ideals, the administration of Mr. Rajarama Rayar appears to be anti-people as opined by the Madras Mail correspondent. There are instances galore for his administration getting tarred with many unpardonable mistakes and his lackadaisical approach to governance. First of all, the hardships that the subjects were put to because of the currency crunch marked a defining phase in his maladministration, though short lived. It cannot but be stated that due to the currency crunch, people had to starve for many days. In fact, people struggled without being able to buy food or to draw the wages for the work done and Mr. Rayar had never indicated by action that he was able enough to redress this grievance of the people in some way. Although his secretaries and the great King, out of his concern for the welfare of the people, initiated certain measures with enthusiasm and spirited interest towards alleviating the currency crunch, they all ended in futility. No satisfactory solution to this problem has been found yet. If the question of currency crunch is kept aside, what stands out next is Mr. Rajarama Rayar’s enormous contribution in facilitating monopoly over alcohol/spirit. The expenditure involved and the means of income open to some monopolists in this matter were perceivable even to those who were not keen on looking for minute details.

Another outrageous and inappropriate act committed by Mr. Rajarama Rayar involves him entering into a contract with a printing press in Madras, bearing a European name but owned by natives, for printing Tamil forms for carrying out survey works. Everybody knows that there are printing presses in Travancore capable of undertaking such works, or in case an emergency arises, the government could make arrangements for printing the forms at the government press itself by temporarily posting workers for the purpose. Despite this possibility, Mr. Rajarama Rayar agreeing to hand over the work at an exorbitant rate to a press in Madras was not at all befitting of a ruler of his stature.It is also well-known that during the tenure of Mr. V.P. Madhava Rayar an indecent act like this was never resorted to. Mr. Rayar, in cahoots with an unpatriotic state administrator of dubious ways, has disappointed many workers of this country by placing the wealth of the state at the feet of another land. This clearly shows how short sighted he was in his strategy.

However, his skewed policies in respect of Sri Moolam Assembly [Sri Moolam Praja Sabha] are more horrendous than these acts of maladministration. Mr. Rajarama Rayar has not only tried to convene the Assembly but also impeded the move by the taluk officials towards electing members of the Assembly, which was reinstated by Mr. Madhava Rayar as ordered by His Highness the King as an appropriate forum for the subjects to give expression to their demands and to their claims to rights, and (text missing) for being apprised of the appropriateness of actions taken. It is surprising that this man does not show any interest in taking forward, at least on an experimental basis, the new mechanism instituted by Mr. V. P. Madhava Rayar in the fond hope of finding a place for Travancore in the association of civilised nations, thanks to its present king’s intelligence, culture, education, refined system of administration, and the exemplary quality of its subjects. Not only was he reluctant to feed the child entrusted to him by Mr. Madhava Rayar for bringing it up properly, but he was also keen on hindering those who came forward to feed it. It would suffice to say that Mr. Rajarama Rayar utilising his tenure as an opportunity to murder the assembly in its infancy is but a sign of intellectual weakness, if not a retrograde step on his part. However, let us pacify ourselves for the time being that old age and diseases rendered him incapable of convening the assembly, which finally paved the way for the people to spread scandals about his efforts to eliminate the child - that is, the Sri Moolam Assembly - by stifling, starving, throttling, or even asphyxiating it.

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like