മുസ്ലിം വാർത്തകൾ
- Published on January 24, 1906
- By Staff Reporter
- 1109 Views
ഹൈദരാബാദ് നൈസാം അവർകൾ കഴ്സൺ സ്മാരക ധനശേഖരത്തിനായി രണ്ടായിരം രൂപ കൊടുക്കാമെന്ന് ഏറ്റിരിക്കുന്നു.
മുഹമ്മദീയർ വിദ്യാഭ്യാസം ലഭിക്കുവാൻ ശ്രമിക്കാതെ, സർക്കാരുദ്യോഗത്തിനു വേണ്ടി പരാതി പറയുന്നത് യോഗ്യത അല്ലെന്ന് വാണിയമ്പാടി ഇസ്ലാമിയ സ്കൂളിൽ സമ്മാനദാനാവസരത്തിൽ അധ്യക്ഷൻ പറഞ്ഞിരിക്കുന്നു.
മദ്രാസ്സിൽ മുഹമ്മദീയന്മാർ ഏർപ്പെടുത്തുവാൻ പോകുന്ന "മുസ്ലിം ആംപ്ടിൽ ഹാൾ" കെട്ടിടത്തിനു വേണ്ടി ബംബയിൽ നിന്നു അവിടെ എത്തീട്ടുള്ള പാഴ്സി നടകക്കമ്പനിക്കാർ ഒരു ദിവസം കളി നടത്തിയ വകയിൽ കിട്ടിയ രൂപ സംഭാവന ചെയ്തിരിക്കുന്നു.
പർഷ്യയിലെ ഇപ്പോഴത്തെ അവസ്ഥ ഭീതിജനകമായിരിക്കയാണ്. അവിടത്തെ മുഹമ്മദീയ പള്ളികളിൽ വേദം പഠിക്കുന്ന വിദ്യാർത്ഥികള്‍കൂടെയും ഗവൺമെൻ്റിൻ്റെ നടത്തിപ്പിനെപ്പറ്റി ബഹളങ്ങൾ കൂട്ടുന്നു. ടിഹെറാനിൽ ആക്രമങ്ങൾ തുടങ്ങിയിരിക്കുന്നു.
പർഷ്യന്മാർ ഒട്ടൊമൻ രാജ്യത്ത് കടന്നതിന് പകരം, തുർക്കി ഗവൺമെൻ്റിലെ തുറുപ്പുകൾ പർഷ്യയുടെ അറ്റത്തു പ്രവേശിച്ചിരിക്കുന്നു. രണ്ടു രാജ്യങ്ങളിൽ തമ്മിൽ പിണങ്ങുമെന്ന ഭാവം കണ്ടു തുടങ്ങിയിരിക്കയാണ്. തുർക്കർ പർഷ്യയിൽ നിന്നു പോവുകയില്ലെന്ന് ശഠിക്കുന്നു. യുദ്ധം ഉണ്ടാവുമോ എന്നാണ് ശങ്ക. ഇരുകൂട്ടരുടേയും നടത്തയെപ്പറ്റി അന്വേഷണം ചെയ്യുന്നുണ്ട്.
വാണിയമ്പാടിയിലെ മുഹമ്മദീയ വിദ്യാഭ്യാസ സഭയുടെ വക ഇസ്ലാമിയാ പള്ളിക്കൂടത്തിൻ്റെ ഒന്നാം സമ്മാനദാനോത്സവം ജനുവരി 15 നു തൃപ്പതൂർ ഹെഡ് അസിസ്റ്റൻ്റ് കളക്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്നിരിക്കുന്നു. സ്കൂളിൽ ആരംഭകാലത്ത് രണ്ടു കുട്ടികളെ ഉണ്ടായിരുന്നൊള്ളു. 1903-ാമണ്ടറുതിയിൽ 103 കുട്ടികൾ ഉണ്ടായിരുന്നു. 1904-ാ മാണ്ടറുതിയിൽ 179 പേരുണ്ടായിരുന്നു. ഇപ്പോൾ അഭിവൃദ്ധിയിൽ തന്നെ ആകുന്നു.
News Round Up: Muslim News
- Published on January 24, 1906
- 1109 Views
The Nizam of Hyderabad has agreed to contribute two thousand rupees towards the Curzon Memorial Fund.
***.
During the prize-giving ceremony at Vaniyampady Islamia School, the president of the meeting said that it is not appropriate for Muslims to complain about getting government jobs without trying to get an education.
***
A Parsi drama troupe from Bombay has contributed the entire collection obtained from a one-day play towards building a “ Muslim Amptill Hall” that is to be erected by the Mohammedans at Madras.
***
The present situation in Persia is appalling. The students who study the Muslim holy book in the mosques are also raising their voices about the administration of the government. Attacks have begun in Tehran.
***
In retaliation to the Persians entering the Ottoman Empire, the troops of the Turkish government entered the Persian territory. It is starting to look like there will be a war between the two countries. The Turks insist that they will not leave Persia. The looming question is whether there will be a war. The conduct of both sides is being investigated.
***
The initial prize-giving ceremony of the Islamia school of Vaniyampady, under the chairmanship of Tripathur Head Assistant Collector, was held on January 15. At the beginning of the school, there were only two children enrolled. By the end of 1903, there were 103 children and by 1904, there were 179 children. The number is still growing.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.