മുസ്ലിംകാര്യം - ലാമൗജൂദ ഇല്ലല്ലാഹ്
- Published on August 29, 1906
- By Staff Reporter
- 776 Views
അൽയവാകീത് വൽജവാഹിർ എന്ന കിതാബിൻ്റെ 12-ാം ഭാഗം കൊണ്ട് പ്രസ്തുത വചനം ചൊല്ലാമെന്ന് വന്നിട്ടില്ലെന്നും അതിന്നു കാണുന്ന സർവ്വവും പറയുന്നവനും ദൈവമാണെന്നുള്ള ദൂഷണ- അർത്ഥമുണ്ടെന്നും; അതു ഏറ്റവും വഴിപിഴച്ചതാണെന്നും അതേ കിതാബിൻ്റെ 241- ാം ഭാഗത്തും അതിൻ്റെ കർത്താവും കെ. എം. തൻ്റെ ലെഖനത്തിൽ സമ്മതിക്കുന്ന ദെഹവുമായ അൽകുത് ബുററബ്ബാനി, വൽഗൗസുസ്സമദാനീ, അബ്ദുൽവഹ്ഹാബു ശഹുറാനീ (ദ. അ. അ)യാൽ എഴുതപ്പെട്ട മറ്റൊരു കിതാബിലും വിവരിച്ചിട്ടുണ്ടെന്നു മുൻ ലക്കത്തിൽ ചെർത്തിട്ടുണ്ടല്ലൊ.
മൗജൂദിനു വാജിബുൽ വുജൂദ (അവശ്യം ഉണ്ടായിരിക്കുക) എന്ന അർത്ഥം കൂടാതെ മുംകിനുൽ വുജൂദ (ഉണ്ടാകുന്നതിനും ഇല്ലാതാകുന്നതിനും മദ്ധ്യസ്ഥാനത്ത് ഇടയാടുന്ന ഉണ്ടാകൽ) എന്നർത്ഥവുമുണ്ട്. ഒടുവിൽ പറഞ്ഞ അർത്ഥത്തിനാണ് ആദ്യം ഈ പദം സ്ഥാപിച്ചിട്ടുള്ളത്. മൗജൂദിന് ആദ്യമായി ഉണ്ടാകുന്നതും സ്പഷ്ടമാകുന്നതും ഈ അർത്ഥമാണ് "ലാമൗജൂദ, എന്നതിലുള്ള നിഷെധപദം ഖണ്ഡിക്കുന്നത് മുംകിനുൽ വുജൂദിനെ ആണെന്നു തോന്നുവാൻ ധാരാളം വഴിയുണ്ട്. വഴിയേ ഉള്ള ഇല്ലല്ലാഹ്, എന്ന ഒഴിവുകൊണ്ടു ആ സാധനങ്ങൾ ദൈവമെന്നു ഊഹിപ്പിക്കയില്ലെന്നു വിചാരിപ്പാനും തരമില്ല. ദൈവമന്ന്യേ ഉള്ളവയെ ദൈവമെന്നു് ഊഹത്തിന് വഴി കൊടുക്കുന്നത് ദൈവദൂഷണമാണ്. ഷരീഅതിൽ ഇല്ലാത്തതും വിരൊധത്തെ തോന്നിക്കുന്നതുമായ ഏതൊരു പദവും പാടില്ലെന്നുള്ള സുന്നത്ത് ജമാഅതിൻ്റെ എകൊപിച്ചതീർപ്പ് നിരാക്ഷെപവുമാണ്. (കെ. എം. തൻ്റെ ലേഖനത്തിൽ കാണിച്ചിട്ടുള്ള ലതായിഫൽമിനൻ എന്ന കിതാബിൻ്റെ 326, 327- ാം ഭാഗങ്ങൾ തന്നെ നൊക്കുക)
പിന്നെ കാണുന്ന (എടൊ ദൈവമന്ന്യേയുള്ള ആസകലവും പൊയ്യാണ് എന്നുള്ള മര്‍ക്കടമുഷ്ഠി കൈകടന്ന അര്‍ത്ഥമാണ്. ഒരുവന്‍ ഇസ്ലാമാകണമെങ്കില്‍ അല്ലാഹ് (ദൈവം) മലായിക്കത്തില്ലാഹ് (ദൈവദൂതര്‍) കുതുബില്ലാഹ്(ദൈവിക പുസ്തകങ്ങള്‍) റുസൂലില്ലാഹ് (ദീർഘദർശികൾ) മുതലായവ ഉണ്ടെന്ന് വിശ്വസിക്കണം. ഇവയിൽ ഒന്നെങ്കിലും ഇല്ലെന്നോ, കളവെന്നോ ഒരു മുസ്ലിം പറയുകയോ പറഞ്ഞതിനെ ശരിവയ്ക്കുകയോ ചെയ്താൽ, ആ പറഞ്ഞവനോ ശരിവച്ചവനോ മൂർതദ്ദാണെന്നും കുഫ്റതിൻ്റെ കലിമത് (പിഴ ഏറ്റു പറഞ്ഞിട്ട് മറുജാതി ഇസ്ലാമാകേണ്ടതിന് വേണ്ടുന്ന എല്ലാ വചനവും) ഉച്ചരിക്കണ്ടതിന്നു നിർബന്ധിതനാണെന്നും ഉള്ള പ്രമാണം പ്രത്യക്ഷമാണ്. ഇംഗ്ലീഷ് ഫസ്റ്റ് ബുക്കിലെ പരുന്തിൻ്റെയും തവളയുടെയും കഥയെ ഓർമ്മപ്പെടുത്തിക്കൊണ്ട് തൽക്കാലം വിരമിക്കുന്നു.
എന്നു ഒ. എം. മുഹമ്മദ്.
(*****) not clear