മരുമക്കത്തായം കമ്മീഷൻ വിചാരണ
- Published on April 01, 1908
- By Staff Reporter
- 850 Views
(തുടര്‍ച്ച)
(സ്വദേശാഭിമാനി പ്രതിനിധി)
നെയ്യാറ്റിങ്കര തുടര്‍ച്ച
103ാം സാക്ഷി
പത്മനാഭന്‍തമ്പി, 30 വയസ്സ്, തൊഴില്‍ പാറശ്ശാല ആക്റ്റിങ്ങ് മജിസ്ട്രേട്ട്, പത്തുവര്‍ഷം സര്‍ക്കാര്‍ജീവനം
6 ബി. ഒരു ഭാര്യയേ ആകാവു
18 എ. സാദ്ധ്യമല്ലാ.
ശേഷം എല്ലാത്തിലും 93ാം സാക്ഷിയോട് യോജിക്കുന്നു.
104 ാം സാക്ഷി
അയ്യപ്പന്‍ നാരായണന്‍, കാരണവന്‍, പറയന്‍ പഴഞ്ഞിവീട്, നെയ്യാറ്റുങ്കര അധികാരം, തിരുവറത്തൂര്‍ ദേശം, വയസ്സ് 45, കരം 110 രൂപാ.
സംബന്ധം വിവാഹമായിട്ട് നിശ്ചയിക്കുന്നത് റിക്കാട്ടിന്മേല്‍ വേണം. സര്‍ക്കാരില്‍നിന്ന് ദേശക്കാരില്‍ ഒരാളിനെ നിയമിച്ച്, അയാള്‍ക്ക് രജിസ്തര്‍ പുസ്തകം കൊടുത്ത് ആ പുസ്തകത്തില്‍ സംബന്ധം ചെയ്യുന്നവര്‍ ഒപ്പിടണം. അതിന്‍റെ പകര്‍പ്പ് ഹജൂരിലോ മറ്റോ അയക്കണം. രേഖപ്പെടുത്തിവയ്ക്കാത്ത സംബന്ധം സാധുവല്ലാത്തതെന്ന് വയ്ക്കണം. കീഴിലുള്ള സംബന്ധങ്ങള്‍ സാധുതന്നെ. അതിനൊക്കെ സാക്ഷിതെളിവുമതി. എന്തെന്നാല്‍ അല്ലാതെ നിവൃത്തിയില്ലാ. സംബന്ധം ചെയ്തവര്‍ ചെയ്തില്ലെന്ന് വാദിച്ചതായി അറിവില്ലാ.
8 സി ഒന്നുപാതികൊടുക്കണം.
18 എ കണക്കുവയ്ക്കാന്‍ പ്രയാസം
ബി. ആധാരത്തില്‍ എല്ലാവരെയും ചേര്‍ക്കുന്നത് സാധ്യം തന്നെ.
3 എ. പുരുഷന്‍ താഴ്ന്ന ഇനത്തിലുള്ളവനെങ്കില്‍ സംബന്ധം സാധുവാക്കാന്‍ പാടില്ലാ. കൂടിനടപ്പില്‍ മാത്രമല്ല അവകാശ സംഗതിയിലും പാടില്ലാ.
ശേഷം എല്ലാത്തിലും 93 ാം സാക്ഷിയോട് യോജിക്കുന്നു.
105ാം സാക്ഷി.
വി. നാരായണപിള്ള 27 വയസ്സ്, വെണ്ടര്‍, ഇളമുറ, പ്ലാവിളവീട്, കരം 100 രൂപായ്ക്കുമേല്‍, വഴുതൂര്‍, നെയ്യാറ്റുങ്കര.
15. അമ്മുമ്മയൊ കാരണവനൊ മരിച്ചാല്‍ സഹോദരിമക്കളുടെ കാലത്തു ഭാഗം കൊടുക്കണം. ശേഷം എല്ലാത്തിലും 93ാംസാക്ഷിയോടുചേരുന്നു.
106ാം സാക്ഷി
കൃഷ്ണന്‍ പത്മനാഭന്‍, 39 വയസ്സ്. മുന്‍സീഫ് കോര്‍ട്ടുവക്കീല്‍, ഇളമുറ, തായ് വഴിയില്‍ നാലാമന്‍ കോട്ടറകോണത്തു വീട്, മാറനല്ലൂര്‍ ദേശം, മറുകില്‍, കരം 70 രൂപാ.
3. ബി. നായന്മാരുടെ സംബന്ധം പോലും ശ്ലാഘ്യമായി വിചാരിക്കുന്നില്ല. അവിവാഹിതപുത്രന്മാരെന്നു ആവക സംബന്ധത്തിലുണ്ടാകുന്ന കുട്ടികളേ വിചാരിച്ചുകൂടാ. വടക്കന്‍ദിക്കുകളില്‍ അത് ശ്ലാഘ്യമായി വിചാരിച്ചുവരുന്നുണ്ടെന്നു കേള്‍വികൊണ്ടറിയാം.
8. സി. മൂന്നിലൊന്നു കൊടുക്കണം
9.എ 3. മുഴുവനും ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുംകൊടുക്കുണം
14 സീ. 102ാം സാക്ഷി പറഞ്ഞിട്ടുള്ളതുപോലെ.
15. പൊതുപ്പെട്ടയാള്‍ മരിച്ചയുടനെ കുട്ടികളില്ലാതിരുന്നാലും ഭാഗിക്കണം
16. സ്ത്രീപുരുഷന്മാരുള്‍പ്പെടെ അധികമാളുകള്‍ വാദിയായിരിക്കണം. ഒറ്റിയര്‍ത്ഥം പറ്റുന്നത് കാരണവന്‍ മാത്രംപോരാ. കാരണവന്മാര്‍ ചെയ്യുന്ന അന്യാധീനങ്ങളില്‍, അടുത്തശേഷക്കാർ കൂടിയുണ്ടെങ്കില്‍, തറവാട്ടാവശ്യവും പ്രതിഫലവും ഉണ്ടായിരുന്നു എന്ന് സങ്കല്പിക്കപ്പെടുമെന്നുള്ള ശട്ടത്തിനെ ഭേദപ്പെടുത്തി, പണംകൊടുത്തയാള്‍ തറവാട്ടാവശ്യംകൂടി തെളിയിക്കണമെന്നു ശട്ടമേര്‍പ്പെടുത്തണം. ശേഷം എല്ലാത്തിലും 93ാം സാക്ഷിയോടു യോജിക്കുന്നു.
107ാം സാക്ഷി
എ. പമീശ്വരന്‍നായര്‍, 25വയസ്സ്, സ്ക്കൂള്‍ മാസ്റ്റര്‍, പുത്തന്‍വീടു, നെയ്യാറ്റുങ്കര, പെരുമ്പഴതൂര്‍ കുഡുംബത്തില്‍ മൂന്നാമന്‍, കരം 50 രൂപാ
3. എ. ഇല്ലം, സ്വരൂപം, പാദമംഗലം എന്നീമൂന്നു വിഭാഗങ്ങളില്‍ ചേര്‍ന്നവര്‍ മറ്റു വിഭാഗങ്ങളില്‍ സംബന്ധം ചെയ്താല്‍ ആ സംബന്ധവും സാധുവായി വിചാരിക്കണം.
4. ബി. 2 രണ്ടുപേരും സമ്മതിച്ചാലും പാടില്ലാ, പ്രത്യേകം കരക്കാരുടെ അനുവാദത്തോടു കൂടിയേ സംബന്ധമോചനം ചെയ്യാവൂ. ഒഴിയണമെന്നു വിചാരിക്കുന്ന ആള്‍ കരക്കാര്‍ക്കു രേഖാമൂലം നോട്ടീസു കൊടുത്ത് അവര്‍ വേണ്ട വിചാരണ കഴിച്ചു തീര്‍ച്ചപ്പെടുത്തണം.
6 ബി ഒരു ഭാര്യയേ ആകാവു.
8 സി പാതികൊടുക്കണം.
19 ഭാഗമില്ലായ്മ; കാരണവനൊഴികെ മറ്റുള്ളവര്‍ വേലചെയ്യാതിരിക്ക; ധര്‍മ്മമെന്നു പറഞ്ഞ് കാരണവന്‍ തറവാട്ടു മുതലിനെ ആറന്മുള സദ്യ, വൈയ്ക്കത്തു പ്രാതല്‍ മുതലായവയ്ക്കു ചെലവാക്കുക മുതലായവയാണു മരുമക്കത്തായ കുഡുംബക്ഷയകാരണം
108 ാം സാക്ഷി.
അയ്യപ്പന്‍കൃഷ്ണന്‍, 37 വയസ്സ്, വക്കീല്‍, ശാഖാകാരണവന്‍, വലിയവീട്, നെയ്യാറ്റുങ്കര, മരുതത്തൂര്‍, കരം 50-രൂപാ.
14 സി. തായ് വഴിയെണ്ണം മാത്രംനോക്കി ഭാഗിക്കണം. അറ്റഭാഗം വേണം. സഹോദരിമാരില്‍ ചിലര്‍ക്കു കുട്ടികളില്ലെങ്കിലും അങ്ങനെവേണം. ഒരുശാഖയില്‍ ഒരാള്‍ മാത്രമേയുള്ളു എങ്കിലും അയാള്‍ക്കു സര്‍വാധികാരങ്ങളോടുകൂടി മറ്റവരെ പോലെ ഒരുഭാഗം കൊടുക്കണം. ഇപ്രകാരമുള്ള ശാഖയ്ക്കുദാഹരണമായി ഞാന്‍തന്നെയുണ്ട്.
9 എ 3 . പുരുഷനെങ്കില്‍ ഭാര്യക്കും സ്ത്രീയെങ്കില്‍ ഭര്‍ത്താവിനും.
18 എ. കണക്കു വയ്ക്കേണ്ടതാവശ്യം. ശേഷക്കാര്‍ക്കു കണക്കു കാണാന്‍ അവകാശമുണ്ടായിരിക്കണം.
ശേഷം എല്ലാത്തിലും 93 ാം സാക്ഷിയോടു ചേരുന്നു.
109 ാം സാക്ഷി
കാളിഗോവിന്ദന്‍, 41 വയസ്സ്, വക്കീല്‍, ഇളമുറ, പുളിമുട്ടുമഠത്തില്‍ വീട്, കരം 20. രൂപാ
3 എ. സാധു.
ബി. സാധുവായി വിചാരിക്കണം.
ഭാര്യയ്ക്കും മക്കള്‍ക്കും അച്ഛന്‍റെ മുതല്‍ കിട്ടണം, ബ്രാഹ്മണരുടേയും മറ്റും സ്വാര്‍ജ്ജിതത്തില്‍ ഒന്നുപകുതി മക്കള്‍ക്കു കിട്ടണം. ഇങ്ങനെയായാല്‍, ആവക ജാതിക്കാരുടെ സംബന്ധവും അതുനിമിത്തമുള്ള ഐകമത്യക്കുറവും ഇല്ലാതെയാകും. 8 ബി. 3. ബി - യിലുള്‍പ്പെട്ട സംഗതിയിലും മക്കള്‍ക്കു അച്ഛന്‍റെ സ്വത്തിനവകാശമുണ്ടായിരിക്കണം.
6 ബി. തക്കതായ കാരണത്തിന്മേല്‍ ഒന്നിലധികം ഭാര്യമാരെ ആവാം.
14 സി. ഭാഗം. തായ് വഴിയെണ്ണം നോക്കി ചെയ്യണം.
19 ബി. ആധാരം സാധുവാക്കിക്കൂടാ, പണം തറവാട്ടില്‍നിന്നു കൊടുക്കണം
4 ബി 1. സിവില്‍കോടതി മുഖാന്തരം 6- മാസത്തെ കാലസംഖ്യ വച്ച് ഒരു നോട്ടീസയച്ചുവേണം ഒഴിയാന്‍.
18 എ. കണക്കുവേണം. അന്തരവരെ കാണിക്കണം, കണക്കില്‍ പിശകു വന്നാല്‍, കാരണവരെ കാരണസ്ഥാനത്തില്‍നിന്ന് നീക്കണം. ശേഷംഭാഗങ്ങളില്‍ 93-ാം സാക്ഷിയോടു യോജിക്കുന്നു.
11ം ാം സാക്ഷി
പത്മനാഭന്‍ നാരായണന്‍, 50 വയസ്സ്, കാരണവന്‍, മച്ചേല്‍വീട്, കോട്ടൂര്‍അയിരൂര്‍ദേശം, കുളത്തൂര്‍, കരം ആയിരം പണം. 93 -ാം സാക്ഷിയോടു യോജിക്കുന്നു.
111 -ാം സാക്ഷി.
കൃഷ്ണപിള്ള, ചെറുപള്ളിപുത്തന്‍വീട്, നെയ്യാറ്റുങ്കരപ്രവൃത്തി, കടവട്ടാരം ദേശം, വയസ് 25-
3. എ ഇല്ലത്തിലെ സ്ത്രീയെ സ്വരൂപത്തിലുള്ള പുരുഷന്‍ സംബന്ധംചെയ്കയില്ലാ. ഈ വിഷയത്തില്‍ രണ്ടു കുഡുംബങ്ങളിലേയും ആളുകളുടെ സമ്മതമുണ്ടെങ്കില്‍ സാധു.
ബി. നടന്നുവരുന്നില്ലാ. ശ്ലാഘ്യമല്ലാ.
6 ബി. തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ അനുവദിക്കാവു. ഭ്രാന്ത് മുതലായ ദീനമുണ്ടെങ്കിലാവാം. ആദ്യത്തെ സ്ത്രീയ്ക്ക് സന്താനമില്ലെങ്കില്‍ അവളുടെ സമ്മതത്തോടുകൂടി ആവാം.
9 എ. 2 സ്വാര്‍ജ്ജിതമായി ഗണിക്കണം. ഭാര്യയ്ക്ക് അതിന്‍റെ പാതികൊടുക്കണം. മൂത്തപുത്രന് അച്ഛന്‍ കൊടുത്ത സ്വത്തിന്‍റെ വിഷയത്തില്‍ പാടില്ലാ.
9 എ 3. കൂറ്റുകാര്‍ക്കു കൊടുക്കേണ്ടാ.
8 സി. മൂന്നിലൊന്ന് കൊടുക്കണം.
14 ഡി. തായ് വഴികളുടെ എണ്ണംനോക്കി ഭാഗിക്കണം. പൊതുവായിട്ടുള്ള ആള്‍ ഉള്ളപ്പോള്‍ ഭാഗിക്കേണ്ടാ. സന്താനമില്ലാത്ത ശാഖയ്ക്ക് പാതിഭാഗം വസ്തുവിനെ മാത്രമേ അന്യാധീനം ചെയ്യാവൂ.
16-സ്ത്രീപുരുഷന്മാരുള്‍പ്പെടെ അധികംപേര്‍ ചോദിക്കണം.
18 എ. കണക്ക് ആവശ്യമാണ്. ശേഷക്കാരെ കാണിക്കേണ്ടാ
തറവാട്ടാവശ്യത്തിന് വസ്തു എഴുതുമ്പോള്‍ ഓരൊ തായ് വഴിയിലേയും ആളുകള്‍ ചേരണം; സഹോദരന്മാരുണ്ടെങ്കില്‍ എല്ലാവരും ചേരണം. ഓരോ തായ് വഴിയിലേയും ഓരോ സ്ത്രീയും ചേരണം.
ശേഷം എല്ലാം 13-ാം സാക്ഷിയുടെ മൊഴിപോലെ.
എന്‍റെ കുഡുംബത്തില്‍ 1076-ാമാണ്ട് ഭാഗംചെയ്തു. അതില്‍ പിന്നീട് വര്‍ദ്ധനതന്നെ. ഇപ്പോള്‍ മത്സരമില്ലാ. ഉടമസ്ഥ വിചാരം എല്ലാപേര്‍ക്കുമുണ്ട്. ഞാന്‍ താണുപിള്ള ദിവാന്‍ജിയുടെ മകനാണ്. എന്‍റെ ജ്യേഷ്ഠന്‍ ഗവര്‍ന്മേണ്ട് അണ്ടര്‍ സിക്രട്ടറിയാണ്.
112 ാം സാക്ഷി
കാരണവന്‍, കണക്ക് ഈശ്വരന്‍ രാമന്‍, 44 വയസ്സ്, നാഗന്‍ കോട്ടുവീട്, നെയ്യാറ്റുങ്കര.
9 എ. മുമ്പെകൊടുത്തിട്ടുള്ളതിനെ കണക്കാക്കാന്‍ പാടില്ലാ.
14 സി. ഭാഗം തായ് വഴിയെണ്ണം മാത്രം നോക്കിവേണം.
18 എ. കണക്കുവെയ്ക്കണം, ശേഷക്കാരെ കാണിക്കാന്‍ പാടില്ലാ.
ശേഷം 93ാം സാക്ഷിയോട് ചേരുന്നു,
113 ാം സാക്ഷി.
അരത്തന്‍പിള്ള, വയസ്സ് 34, സ്ക്കൂള്‍മാസ്റ്റര്‍, കാരണവന്‍, കൂട്ടിച്ചക്കോണത്തു വലിയവീട്, തൊഴുക്കല്‍ ദേശം, നെയ്യാറ്റുങ്കര, കരം 50 രൂപാ.
രണ്ടു ഭാര്യമാരെ വച്ചുകൊള്ളാം.
തായ് വഴിക്രമം അനുസരിച്ച് മാത്രം ഭാഗിക്കണം.
കണക്കുവയ്ക്കണം. ശേഷക്കാരെ കാണിക്കേണ്ടാ. കാരണവന്‍ മൂപ്പേല്‍ക്കുമ്പോള്‍ മുതലുകള്‍ക്ക് പട്ടിക എഴുതിവയ്ക്കണം.
8 സി 2. ഒന്നുപാതി കൊടുക്കണം. ശേഷം 93 ാം സാക്ഷിയോട് ചേരുന്നു.
114 ാം സാക്ഷി
കണക്കുരാമന്‍ കൃഷ്ണന്‍, വയസ്സ് 45. മുന്‍സിഫ് കോര്‍ട്ടുവക്കീല്‍, ശേഷകാരന്‍, പുത്തളത്തുവീട്, വെങ്ങാനൂര്‍, കോട്ടുകാല്‍.
ഭാഗം തായ് വഴിയെണ്ണമനുസരിച്ച് തന്നെ വേണം. സന്താനത്തിന് വഴില്ലാത്ത ശാഖയ്ക്ക് അന്യാധീനാധികാരം കൊടുത്തു കൂടാ. അത്തരം ശാഖയ്ക്ക് ഭാഗം ചോദിച്ചു കൂടാ. തറവാട്ടുവസ്തുവിന് അന്യപാട്ടക്കാരെക്കാള്‍ കൂടുതല്‍ കൊടുക്കാമെന്ന് ശേഷക്കാർ പറഞ്ഞാല്‍, കാരണവന്‍ ശേഷക്കാർക്ക് തന്നെ കൊടുക്കണം.
തറവാട്ടാവശ്യം തറവാട്ടുവസ്തു എഴുതിവാങ്ങുന്നയാള്‍ തന്നെ തെളിയിക്കണം.
ശേഷ 93 ാം സാക്ഷിയോടു ചേരുന്നു.
115 ാം സാക്ഷി
കേശവന്‍ പത്മനാഭന്‍, വക്കീല്‍ 33 വയസ്സ്, ശേഷക്കാരൻ, തെക്കെക്കൂടില്ലാവീട്, 93ാം സാക്ഷിയുടെ അനന്തരവന്‍.
18 എ. കണക്കുവയ്ക്കണം. പരിശോധനാധികാരം വേണ്ടാ
ബി സി. ഇളമുറക്കാരില്‍ ഭൂരിപക്ഷം ചേര്‍ക്കാം.
ശേഷം എല്ലാത്തിലും 93 ാം സാക്ഷിയോടു ചേരുന്നു.
116 ാം സാക്ഷി
കൃഷ്ണന്‍ വാസുദേവന്‍, വക്കീല്‍, വയസ്സ് 25, ശേഷക്കാരൻ, പറയന്‍പഴഞ്ഞിവീട്, തിരുവറത്തൂര്‍ദേശം, നെയ്യാറ്റുങ്കര.
തായ് വഴിക്രമം അനുസരിച്ച് തന്നെ ഭാഗം വേണം.
18 എ. സാധ്യം. ബി. അസാധ്യം. അവരവരുടെ അവകാശമനുസരിച്ചുള്ള ഭാഗം ശരിവരെ കിട്ടണം. തറവാട്ടിനാല്‍ സംരക്ഷിക്കപ്പെടുവാനുള്ള അവകാശം എല്ലാവര്‍ക്കും ഒന്നുപോലെ തന്നെ.
19 ബി. സാധുവാക്കണം. വസ്തുവിനെയും സംബന്ധിക്കണം. പണം കൊടുത്താല്‍ മാത്രം പോരാ. എന്തെന്നാല്‍, കാലസംഖ്യ വച്ചെഴുതി കൊടുക്കേണ്ടിവരാം.
ശേഷം 93 ാം സാക്ഷിയോട് ചേരുന്നു.
117ാം സാക്ഷി
കണക്കു കുമാരഗോവിന്ദന്‍, വയസ്സ് 35. താലൂക്കു ഗുമസ്താ, ശേഷക്കാരന്‍, പുതിശേരിവിളാകത്തുവീടു, പാറശ്ശാല, കരം 75 രൂപാ.
ഒന്നിലധികം ഭാര്യമാരെ വച്ചുകൊള്ളാം, രണ്ടിലധികം പാടില്ലാ. മുന്‍ഭാര്യയുടെയും മക്കളുടെയും സമ്മതം വേണ്ടാ.
8. സി- പാതി കൊടുക്കണം, സ്വാര്‍ജ്ജിതം ഒന്നുപാതി ഭാര്യയ്ക്കും പാതി അടുത്ത ശേഷക്കാര്‍ക്കും - അടുത്ത ശേഷക്കാരില്ലെങ്കില്‍ മുഴുവനും.
9- എ2 മുന്‍പറഞ്ഞതുപോലെതന്നെ.
9. എ. 3. ഒന്നുപാതി മക്കള്‍ക്കും, ശേഷം ശേഷക്കാര്‍ക്കും.
18. എ കണക്കു വയ്ക്കണമെന്നു വയ്ക്കാന്‍പാടില്ലാ.
ഒരു ശാഖയ്ക്കു സന്താനമില്ലെങ്കിലും, ആ ശാഖയ്ക്കു മറ്റു ശാഖകളെപ്പോലെയുള്ള വീതം അന്യാധീനാധികാരത്തോടു കൂടി കൊടുക്കണം. ഒടുവിലത്തെ പുരുഷന്‍റെ മരണാനന്തരം സ്വത്ത് പാതി ഭാര്യയ്ക്കും പാതിമറ്റു ശാഖക്കാര്‍ക്കും കിട്ടണം.
18. എ. അസാദ്ധ്യം
ബി. അസാദ്ധ്യം, തറവാട്ടുവസ്തുക്കളെ അന്യാധിപ്പെടുത്തുന്നതില്‍ ശേഷക്കാരെ ചേര്‍ക്കണമെന്നില്ലാ. ശേഷം എല്ലാത്തിലും 93ാം സാക്ഷിയുടെമൊഴിപോലെ
ശേഷം 4 -ാം പുറത്ത്