വൃത്താന്തകോടി
- Published on April 08, 1910
- By Staff Reporter
- 1329 Views
വൃത്താന്തകോടി
കല്‍കത്താ സര്‍വകലാശാലയിലെ വൈസ്ചാന്‍സ്ലരായി ജസ്റ്റിസ് മിസ്റ്റര്‍ അശുതോഷമുക്കര്‍ജിയെ വീണ്ടും നിയമിച്ചിരിക്കുന്നു.
പുണ്യയാത്രക്കാരായി യെറുശേലത്തു ചെന്നിരുന്ന അമേരിക്കാക്കാരായ ഏതാനും സ്ത്രീ പുരുഷന്മാരെ ഒരു കൂട്ടം അഫ്ഗാൻകാര്‍ കടന്നു അതിക്രമങ്ങള്‍ ചെയ്തിരിക്കുന്നു.
മിന്‍റൊപ്രഭു ഉദ്യോഗം ഒഴിയുമ്പോള്‍, വൈസ്രോയിയുടെ നിയമനിര്‍മ്മാണസഭയിലെ അംഗമായ മിസ്റ്റര്‍ സിന്‍ഹാ പഴെപോലെ ഉദ്യോഗസ്ഥനായി പോകുമത്രെ.
കര്‍ണ്ണൂലില്‍ വച്ചു കൂടുവാന്‍ പോകുന്ന മദ്രാസ് സംസ്ഥാനികസഭയുടെ അദ്ധ്യക്ഷനായി മദ്രാസ് ഹൈക്കോടതി വക്കീല്‍ മിസ്റ്റര്‍ പി. ആര്‍. സുന്ദരമയ്യരെ തെരഞ്ഞെടുത്തിരിക്കുന്നു.
ഇതിനിടെ ബറോഡയിലെ മെയില്‍ ട്റൈനിംഗ് കാളേജില്‍ താഴ്ന്നജാതിക്കാരായ അഞ്ചു വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകമൂലം, ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ പ്രതിഷേധിച്ച് ഹാജരാകാതിരിക്കുന്നു.
ഏതാനും ദിവസങ്ങളായി കാണ്മാനില്ലാതിരിക്കുന്ന ശ്രീമാന്‍ അരവിന്ദഘോസ് ഇപ്പോള്‍ കേവലം സര്‍വസംഗപരിത്യാഗിയായ സന്യാസിയുടെ നിലയില്‍ ഹരിദ്വാരത്തു താമസിക്കുന്നുവെന്ന് അറിവു കിട്ടിയിരിക്കുന്നു.
തുര്‍ക്കിയിലെ മിലിട്ടറികമാണ്ടര്‍ ഇസ്മായില്‍ ഹാക്കിമിനേയും അനുചരനായ മറ്റൊരു മേജരേയും ഇതിനിടെ തെരുവീഥിയില്‍ വച്ചു ഒരുവന്‍ വെടിവച്ചിരിക്കുന്നു. മേജര്‍ മരിക്കുകയും കമാണ്ടര്‍ക്കു കഠിനമായ മുറിവുകള്‍ പറ്റുകയും ചെയ്തിരിക്കുന്നു.
ഈജിപ്തിലെ പോലീസ് കമാണ്ടര്‍ ഹാവിപാഷായെ ഇതിനിടെ അവിടത്തെ രഹസ്യപോലീസ്സില്‍ നിന്നും ബഹിഷ്കരിക്കപ്പെട്ട ജർമ്മനിക്കാരനായ ഒരു യഹൂതന്‍ വെടിവച്ചുകൊല്ലുവാന്‍ ഉദ്യമിച്ചു. ഭാഗ്യവശാല്‍ വെടിതെറ്റുകമൂലം പാഷായ്ക്ക് അപായം ഒന്നും സംഭവിച്ചില്ല.
ശ്രീമാന്‍ അരവിന്ദഘോസിന്‍റെ ഗതിയെപ്പറ്റി തെളിവുകള്‍ സമ്പാദിക്കുവാന്‍ കല്‍ക്കത്താ പൊലീസുകാര്‍ ഇതിനിടെ ബാബു കൃഷ്ണകുമാരമിത്രന്‍റെ ഭവനവും "കര്‍മ്മയോഗിന്‍,, പത്രമാഫീസും പരിശോധിക്കയുണ്ടായി. ബാബുകൃഷ്ണകുമാരമിത്രന്‍റെ ഭവനത്തില്‍ നിന്ന് യാതൊന്നും ലഭിച്ചില്ല, "കര്‍മ്മയോഗിന്‍,, പത്രമാഫീസില്‍ ആ പത്രത്തിന്‍റെ ഏതാനും കാപ്പികളും ചില കൈയ്യെഴുത്തു ലേഖനങ്ങളും തൊണ്ടിയായി എടുക്കപ്പെട്ടു. "കര്‍മ്മയോഗിൻ,, പത്രത്തിൻ്റെ പ്രസിദ്ധകന്‍ മാന്‍മോഹന ഘോസിനെ അറസ്റ്റ് ചെയ്കയും പൊലീസ് ബന്തേവസ്തിലാക്കുകയും ചെയ്തിരിക്കുന്നു.
Round Up: National and International News
- Published on April 08, 1910
- 1329 Views
Justice Ashutosh Mukherjee has been re-appointed as the Vice Chancellor of Calcutta University.
**
A group of Afghans assaulted a few American men and women who had gone to Jerusalem on pilgrimage.
**
Mr. Sinha, who is presently a member of the Viceroy's Legislative Council, will return to his earlier post as Advocate General of Bengal once Lord Minto, the current Viceroy vacates office.
**
Madras High Court lawyer Mr R. Sundaram Iyer has been selected to preside over the Madras State Assembly’s next session. It is to be held in Karnool as directed by the Governor’s office.
**
In the meantime, the Calcutta police searched Babu Krishnakumara Mitra's house and the Karmayogin newspaper office to gather evidence about Shriman Aravinda Ghose’s whereabouts. Nothing was recovered from the house of Babu Krishnakumara Mitra. A few copies of the newspaper and some handwritten articles were impounded from the office of Karmayogin as evidence. The publisher of the paper, Mr Manmohan Ghose, has been arrested and taken into custody by the police.
**
Meanwhile, upper caste students boycotted classes in protest against the admission of five lower caste students to the Male Training College in Baroda.
**
Turkey's military commander Ismail Hakim and his companion, another major, have been shot at by someone on the street. The commander has been badly wounded while the major is dead.
**
Meanwhile, Hawi Pasha, the police commander in Egypt, was shot at by a German Jew who had been expelled from the Egyptian secret police. Fortunately, Pasha was unharmed by the gunfire.
**
It is learned that Shriman Aravinda Ghose, who has been missing for a few days, is now living in Haridwar as a renunciate.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.