രാജധാനിവാർത്ത
- Published on February 09, 1910
- By Staff Reporter
- 641 Views
ഞങ്ങളുടെ ചില സഹജിവികൾ ഇതിൽ നിന്നു വർത്തമാനങ്ങൾ പകർത്തുമ്പോൾ, അവ ഈ പത്രത്തിൽ നിന്നു ഗ്രഹിച്ചതാണെന്നു കൂടെ മേലാലെങ്കിലും പ്രസ്താവിക്കുമെന്നു വിശ്വസിക്കുന്നു. [ സ്വ . പ . ]
--------------------------------------
തിരുവനന്തപുരം.
' വെസ്റ്റേൻസ്റ്റാർ ' പത്രാധിപരായ മിസ്തർ കെല്ലി ആ ജോലി വിട്ടിരിക്കുന്നതായി അറിയുന്നു.
------------------------------------
പൊലീസ് സൂപ്രെണ്ടു മിസ്തർ ബെൻസ്ലി ഇന്നലെ നെയ്യാററിങ്കര മുതലായ സ്ഥലങ്ങളിലെക്ക് സർക്കീട്ടു പോയിരിക്കുന്നു.
--------------------------------
ഡാൿടർ മിച്ചൽ സർവകലാശാലവക പരിശോധന സർക്കീട്ടു കഴിഞ്ഞു ഇതിനിടെ മടങ്ങി എത്തിയിരിക്കുന്നു.
------------------------
തിരുവിതാങ്കൂർ സ്റ്റേറ്റ് ഗെസ്റ്റായി വരുന്ന മിസ്തർ കേ. ജി. ഗുപ്താ ഈ ഫെബ്രവരി 27- നു ഈ നഗരത്തിലെത്തുന്നതാണുപോൽ.
-------------------------------------
വിദ്യാഭ്യാസകാര്യാർത്ഥം ഒരു ' എഡ്യൂക്കേഷനൽ ബ്യൂറോ ആൻഡ് ലൈബ്രറി ' എന്ന ഗ്രന്ഥശാല ഏർപ്പെടുത്താൻ ഗവർന്മേണ്ടു തീർച്ചപ്പെടുത്തിയിരിക്കുന്നു.
-----------------------------------
കൊട്ടാരക്കര എക്സൈസ് ഇൻസ്പെക്ടരായി 40- ക ശമ്പളത്തിൽ, എക്സൈസ് കമീഷണരാഫീസിൽ ക്ലാർക്കു മിസ്തർ എ. വി. ജോൺ ബി.ഏ. - യെ നിയമിച്ചിരിക്കുന്നു.
-------------------------------------
ദിവാൻ മിസ്തർ രാജഗോപാലാചാരി ഇന്നലെ വടക്കൻ താലൂക്കുകളിലെക്കു സർക്കീട്ടു പോയിരിക്കുന്നു. കാലടിയിൽ പ്രതിഷ്ഠസംബന്ധിച്ചുള്ള അടിയന്തിരത്തിന് അവിടെ എത്തുന്നതാണ്.
------------------------------
കൃഷി ഡയറക്ടർ ഡാൿടർ കുഞ്ഞൻപിള്ള മിനിഞ്ഞാന്നു സർക്കീട്ടു പുറപ്പെട്ടിരിക്കുന്നു. അതാതു സ്ഥലങ്ങളിൽ താമസിക്കുമ്പൊൾ കൃഷിസംബന്ധമായ പ്രസംഗങ്ങൾ നടത്തുന്നതാണെന്നും അറിയുന്നു.
----------------------------------
നെയ്യാറ്റിങ്കര തഹശീൽ മിസ്തർ പത്മനാഭപിള്ള മൂന്നുമാസത്തെ ഒഴിവു വാങ്ങിയതിന്നു പകരം, ഏററുമാനൂർ നിന്ന് മിസ്തർ എൻ. നീലകണ്ഠപ്പിള്ള ബി. ഏ - ബി. എൽ - നെ നിയോഗിച്ചിരിക്കുന്നു.
------------------------------------