പുതിയചരക്ക്
- Published on July 25, 1908
- By Staff Reporter
- 359 Views
ചാലബജാറില്‍ എസ് . ആദം
ശേട്ടു എന്നടയാളമാം
ശീലക്കുടകള്‍ വാങ്ങാഞ്ഞാല്‍,
മഴകൊണ്ടു മലര്‍ന്നുപോം.
ശത്രുശല്യം ശമിപ്പിക്കാം
ശിലകൊണ്ടുള്ള കോട്ടയാല്‍
വര്‍ഷശല്യം ശമിപ്പിക്കാം
ശീലകൊണ്ടുള്ള കുടയാല്‍.
ഇത്തരം കുടകള്‍, പുതിയവ ,
12 - ണ മുതല്‍ 15 - രൂപ വരെ വിലയ്ക്കുണ്ട്.
ജവുളികള്‍, കസവുനാടകള്‍ , ചീട്ടിത്തുണികള്‍ , ഇഴനൂലുകള്‍ ബനിയന്‍ (രണ്ടര അണ മുതല്‍ മൂന്നൂ രൂപ വരെ ) ഇവയെല്ലാം പുതിയവയായി വാങ്ങുവാന്‍.
ഇവിടെ വരുവിന്‍.
ഒരേവില ! തര്‍ക്കമില്ല !! ക്ലിപ്തവില !!!
എസ്. ആദംശേട്ടു
ചാലബജാര്‍ ,തിരുവനന്തപുരം