1083 - ലെ വരവുചെലവടങ്കൽ
- Published on October 02, 1907
- By Staff Reporter
- 798 Views
1083-ലേക്ക് അടങ്കലായി കണക്കാക്കിയിരിക്കുന്ന മുതലെടുപ്പ് 1082-ലെ പുതുക്കിയ അടങ്കല്‍ത്തുകയില്‍നിന്ന് 94,000-രൂപാ കുറവാകുന്നു. മുതലെടുപ്പ് 93,35,000-രൂപായും; ചെലവ് 101- ലക്ഷം രൂപയും ആണ്. ദ്രവ്യമായും, ഉപ്പു നികുതി കുറച്ചതുകൊണ്ടാണ്, മുതലെടുപ്പില്‍ കുറവുവരുന്നത്. ്ഉപ്പുനികുതിവരവു തുക വളരെ ചെറുതായിരിക്കുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. 1081-ാമാണ്ടത്തെ കണക്കില്‍നിന്ന് 4 ലക്ഷം രൂപ കുറവുവരുമെന്ന് സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്നു. ഇതിനെ സംബന്ധിച്ചുള്ള വിവരണം വിശദമായിരിക്കുന്നില്ലാ. ഭുനികുതിയില്‍, മുമ്പ് പുതുക്കിയ അടങ്കല്‍ത്തുകതന്നെ എഴുതി കാണുന്നു: "എന്തെന്നാല്‍, കണ്ടെഴുത്തു നടന്നുവരുന്നതേ ഉള്ളു. പുതുക്കിയ നിരക്ക്, ചില താലൂക്കുകളില്‍ ******************************************************************************************കൂടുതലായിത്തീരുമെങ്കില്‍, ഈ പുതിയ നിരക്കുകളെ തുടരെ അടുത്തടുത്താണ്ടുകളില്‍ നടപ്പിലാക്കുന്നതുകൊണ്ട്, 1083 ലെ മുതലെടുപ്പ് 1082 -ലേതില്‍ കൂടിയിരിക്കുവാന്‍ ഇടയുണ്ടെന്ന് സ്പഷ്ടമാണല്ലൊ. വനം സംബന്ധിച്ച് കണ്‍സര്‍വേറ്റര്‍ അടങ്കല്‍ കണ്ട് എഴുതിയ തുകകളെ സര്‍ക്കാര്‍സ്വീകരിച്ചിട്ടില്ലാ. "കഴിഞ്ഞകൊല്ലങ്ങളിലേഅനുഭവം എന്തെന്ന് നോക്കീട്ടാണ്" അങ്ങനെ സ്വീകരിക്കാത്തതെന്ന് സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍വക മഹാവനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍, ഭീരുതകുറഞ്ഞ നയത്തേ കൈക്കൊള്ളേണ്ടതാണെന്ന് ബലമായി ഉപദേശിക്കപ്പെട്ടിരിക്കുന്നു. വനങ്ങളെ ശാസ്ത്രീയരീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പണം ചെലവാക്കിയാല്‍, വനം വക മുതലെടുപ്പ് എളുപ്പത്തില്‍ വര്‍ദ്ധിക്കുവാന്‍ കഴിയുന്നതാണ്. സ്റ്റാമ്പ് (മുദ്ര) ഇനംവകയില്‍ അടങ്കല്‍ വളരെ ലഘുവായി കാണുന്നു. കഴിഞ്ഞകൊല്ലങ്ങളില്‍ സ്റ്റാമ്പുവക മുതലെടുപ്പ് ശീഘ്രംവര്‍ദ്ധിച്ചുവരുന്നതായി രാജ്യഭരണറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടിട്ടുണ്ട്. എന്നിരിക്കെ, ഈ ഉത്തരോത്തരമായ വര്‍ദ്ധനത്തെ ഗണിക്കാതെ തള്ളുന്നതിന് യാതൊരു യുക്തിയും കാണുന്നില്ലാ. ചെലവു വകയില്‍ പബ്ളിക് പണിവകുപ്പിലെ ചെലവു വളരെ ചുരുക്കിയതായി കാണുന്നു. ഇതിനുള്ള കാരണത്തെ ഇതുസംബന്ധിച്ചുള്ള ജ്ഞാപകവിവരണത്തിന്‍റെ അവസാനത്തില്‍ അല്പംസൂചിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസംവകയ്ക്ക് ചെലവ് കൂടുതലായികാണുന്നു. ഈകൂടുതല്‍ച്ചെലവ് പ്രാഥമികവിദ്യാഭ്യാസം വകയ്ക്കായിട്ടായിരുന്നുനടത്തിയിരുന്നതെങ്കില്‍, അധികം ന്യായ്യീകരിക്കപ്പെടാമായിരുന്നു. താഴ് ന്ന ജാതിക്കാര്‍ക്കുള്ള പള്ളിക്കൂടങ്ങള്‍ക്ക് കൊടുക്കുന്ന സഹായധനം ഉള്‍പ്പെടെ പ്രാഥമിക പാഠശാലകള്‍ക്കായി വേണ്ടി വരുന്ന ചെലവുകള്‍ ഇപ്രകാരമാണ്-
1083-ല്‍ 1082-ല്‍
അപ്പര്‍ പ്രൈമറി ആണ്‍ 23,181 19,757
ടി പെണ്‍ 6,119 6,007
ലോവര്‍ " ആണ്‍ 50,928 52,649
ടി പെണ്‍ 7307 8038
ഒരു ലോവര്‍പ്രൈമറിസ്കൂ
ളിനും, ജീവനക്കാര്‍ക്കു ശമ്പ
ളക്കൂടുതലിനും 5000 7254
പ്രൈമറിസ്കൂള്‍ ഗ്രാന്‍റ് 87,813 85,813
താഴ്ന്ന് ജാതിസ്കൂള്‍ ഗ്രാന്‍റ് 25,260 24,260
ആകെത്തുക 2,05,608 2,03,778
ഈ തുകകളില്‍, 2,000-രൂപ കൂടുതല്‍ കാണുന്നു. വിദ്യാഭ്യാസത്തിന് ആകപ്പാടെ 1080 മാണ്ടത്തെ അടങ്കല്‍ത്തുകയില്‍നിന്ന്, 6000 രൂപ കൂടുതല്‍ചെലവുണ്ട്. ഇതില്‍ ******************സ്വന്തമായി വാങ്ങിയതിനാലുണ്ടായ....മെഡിക്കല്‍വകുപ്പുവക കൂടുതലാണ്. സാമാന്യ പരിഷ്കാരങ്ങള്‍ക്കും ശുശ്രൂഷകകളെയും കമ്പൌണ്ടര്‍മാരെയുംനിയമിക്കുന്നതിലേക്കും വേണ്ടിവന്നതാണ്. ഊട്ടുപുരകളെ സംബന്ധിച്ച് യാതൊരു വിവരങ്ങളും പ്രസ്താവിച്ചിട്ടില്ലാ. 1083ാമാണ്ടറുതിയില്‍ 7-ലക്ഷത്തി 74-ആയിരം രൂപ മുതല്‍ക്കുറവ് കാണുമെന്ന് വിചാരിക്കപ്പെട്ടിരിക്കുന്നു. അതാവിത്, 1082ാമാണ്ടത്തെതിനെക്കാള്‍ 1 ലക്ഷത്തി 66 ആയിരം കുറവുണ്ടായിരിക്കും.
അടങ്കല്‍തുകകള്‍ ഏറെ ആശാജനകങ്ങളാണെന്ന് പറയുവാന്‍ നിര്‍വാഹമില്ലാ. ഉപ്പുവകയിലുള്ള മുതലെടുപ്പുകുറവ്, സര്‍ക്കാരിന്‍റെ യാതൊരു വീഴ്ചയാലും സംഭവിക്കുന്നതല്ലാ; എന്നാലും, ഈ കുറവിനെ മറ്റു വകകളില്‍നിന്നു നികത്തുവാന്‍ യത്നിക്കണം: ബ്രിട്ടീഷ് സംസ്ഥാനനിവാസികള്‍ നികുതി കൊടുക്കേണ്ടതായ ഒട്ടേറെ സംഗതികളെ തിരുവിതാംകൂര്‍കാര്‍യാതൊരു ചെലവുംകൂടാതെ അനുഭവിക്കുന്നുണ്ട്. റോട്ടുകള്‍, തോടുകള്‍, കടത്തുകള്‍, നഗരങ്ങളില്‍ വിളക്കുകള്‍, ആരോഗ്യരക്ഷാപരിപാലനം, എന്നിവയും, ഉയര്‍ന്നജാതി ഹിന്തുക്കളുടെ വിഷയത്തില്‍, ധര്‍മ്മാന്നവും തിരുവിതാംകൂറുകാര്‍ക്ക് സൌജന്ന്യങ്ങളായിരിക്കുന്നു. ഇവയ്ക്കു വേണ്ട പണം സര്‍ക്കാര്‍ ചെലവാക്കുന്നുണ്ടെങ്കിലും, ഇവയുടെ അനുഭവക്കാരോട് പ്രതിഫലമായിപണം വസൂല്‍ആക്കുന്നില്ലാ. ആളുകള്‍ക്കു പ്രത്യേകമായി, ദോഷമൊന്നുംഉണ്ടാക്കാതെ. ജനസംഘത്തിനെയാകപ്പാടെ, ഈ വക പഴയകാലത്തെ സൌജന്യാവകാശങ്ങളില്‍ നിന്നു, മാറ്റി നിറുത്തുന്നതിനായിരിക്കണം രാജ്യഭരണത്തിന്‍റെ ഉദ്ദേശ്യം. അവകാശങ്ങളെ അനുഭവിക്കുന്നവര്‍ ആയവയ്ക്കായി പണം കൊടുക്കേണ്ടതാണെന്നും, അവകാശങ്ങളെ അനുഭവിക്കാത്തവരല്ലാകൊടുക്കേണ്ടതെന്നും ഉള്ള പ്രമാണം അവിതര്‍ക്കിതമായുള്ളതാകുന്നു. സര്‍ക്കാരിന്‍റെ സാധാരണ ചെലവുകളെ നിര്‍വഹിക്കുന്നതിനുവേണ്ട മുതലെടുപ്പ് സര്‍ക്കാര്‍, മേല്പറഞ്ഞ പ്രമാണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിട്ട്, വര്‍ദ്ധിപ്പിക്കേണ്ടതാകുന്നു. ഈ സംസ്ഥാനത്തില്‍ സമ്പല്‍ സാമഗ്രികള്‍ പ്രകൃത്യാ തന്നെഉണ്ട്. അവയെ അഭിവൃദ്ധിപ്പെടുത്തുവാന്‍ കഴിയുന്നവര്‍ക്ക് ധാരാളം ആദായം ലഭിക്കുവാനും മാര്‍ഗ്ഗമുണ്ട്. ഈ സംസ്ഥാനത്തിന്‍റെ യശോധനം അപവദിക്കപ്പെടാവുന്നതല്ലാ; ബുദ്ധിപൂര്‍വമായും, രാജ്യതന്ത്രജ്ഞാനത്തോടുകൂടിയും നയിക്കുന്ന പക്ഷം, മുതലെടുപ്പിന്‍റെ ഭാവിയെപ്പറ്റി അസ്വസ്ഥതപ്പെടുവാന്‍ യാതൊരു കാരണവും ഇല്ലാ.