മറ്റു വാർത്തകൾ
- Published on August 05, 1908
- By Staff Reporter
- 811 Views
അപകീര്‍ത്തിപ്പെടുത്തല്‍, ദ്വേഷപൂര്‍വംക്രിമിനല്‍ക്കേസ്സില്‍ ഉള്‍പ്പെടുത്തല്‍, കുറ്റകരമായ തടങ്കല്‍, കുറ്റകരമായ ശോധന എന്നീ സംഗതികള്‍ തന്നെ സംബന്ധിച്ചു നടത്തിയതിലെക്ക് പഞ്ചാബില്‍ റാവില്‍പിണ്ടിയിലെ വക്കീലന്മാരില്‍ ഒരാളായ ലാലാ അമലകരാമ് എന്ന ആള്‍, ഇന്ത്യാസ്റ്റേറ്റ് സിക്രട്ടരി തുടങ്ങി 20-പേരെ പ്രതികളാക്കി 20,000 രൂപ നഷ്ടത്തിന് ഒരു കേസ്സുകൊടുപ്പാന്‍ ആലോചിച്ച് നോട്ടീസ് അയച്ചിരിക്കുന്നു.
മിസ്റ്റര്‍ ടിലക്ക് ഇപ്പൊള്‍ അഹമ്മദാബാദിലെ സബര്‍മതി ജേലില്‍ പാര്‍ക്കുകയാണല്ലൊ. ഇദ്ദേഹത്തെ ബംബാഗവര്‍ണര്‍ മിസ്റ്റര്‍ ക്ലാര്‍ക്ക് കാണ്മാന്‍ ആവശ്യപ്പെടുകയാല്‍, ഇതിനിടെ ബംബയില്‍കൊണ്ടുചെന്നിരുന്നുഎന്നും, ഗവര്‍ണരുമായി കുറേനേരം സംഭാഷണം കഴിഞ്ഞിട്ട് മിസ്റ്റര്‍ ടിലക്കിനെ തിരിയെ കൊണ്ടുപോയി എന്നും ഒരു ജനശ്രുതിയുണ്ട്.
ജീവപര്യന്തം നാടുകടത്തല്‍ശിക്ഷ വിധിക്കപ്പെട്ട മിസ്റ്റര്‍ ചിദംബരംപിള്ള, മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചിരിക്കുന്നു. മിസ്റ്റര്‍ പിള്ളയുടെ മേല്‍ ഉള്ള വിധി നിറുത്തിവയ്ക്കുന്നതിന് ജസ്റ്റീസ് മിസ്റ്റര്‍ ശങ്കരന്‍ നായരുടെ മുമ്പാകെ ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളത് മിനിഞ്ഞാന്ന് തീര്‍ച്ചയ്ക്കു വച്ചിരുന്നതുഇന്നലെത്തേക്കുമാറ്റി.
മദ്രാസ് പ്രൊവിന്‍ഷ്യല്‍ കാണ്‍ഫെറന്‍സ് യോഗം ഇക്കൊല്ലം വേണ്ടാ എന്നു നിശ്ചയിച്ചിരിക്കുന്നു