പുതിയ വരവ്
- Published on February 01, 1908
- By Staff Reporter
- 455 Views
പുതിയ വരവ്
താഴെപ്പറയുന്നതരം ഏറിയൊരു ഘടികാരങ്ങള്‍ ഇതാ ഞങ്ങള്‍ വരുത്തിയിരിക്കുന്നു. ഇവയെ പകുതി വിലയ്ക്കു വില്‍ക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പ്രിസിഷന്‍ലെവര്‍ വാച്ച്.
തെളിച്ചമുള്ള നിക്കള്‍ വെള്ളിയില്‍ തുറന്ന മുഖത്തോടു കൂടിയത്. താക്കോല്‍ കൂടാതെ മുറുക്കാം. 30 മണിക്കൂര്‍ നേരം നടക്കും; സെക്കന്‍ഡ് കാണിക്കുന്ന സൂചികയും, സൂചികളെ തിരിക്കുന്നതിന്, പുറത്തു ഉന്തുസൂചിയും ഉണ്ട്. ലഘുവും ബലമുള്ളതും ആയ യന്ത്രം: ശരിയായി നേരം കാണിക്കും: 5- വര്‍ഷത്തേക്കു കേടുകൂടാതെയിരിക്കുമെന്ന് ഉറപ്പുതരുന്നു. ഒരു നല്ല പെട്ടിയില്‍ കണ്ണാടിച്ചില്ലും സ്പ്രിങ്ങും കൂടെ അയച്ചു തരും.
വില 7-ക. 8-ണ. പകുതിവില, 3-ക. 12-ണ. തപാല്‍ കൂലി മുതലായവ 5-ണ.
സമ്മാനം:- ഒരു ആള്‍ബര്‍ട്ട് ചങ്ങല.
വിശേഷസമ്മാനം:- ആറു ഘടികാരം ഒന്നായി വാങ്ങുന്നവര്‍ക്ക് ഒരെണ്ണം വില കൂടാതെ കിട്ടും.
കൂടുതല്‍ ലാഭങ്ങള്‍ :- മുന്‍കൂട്ടി മുഴുവന്‍ പണം അയയ്ക്കുന്നവര്‍ക്ക്, തപാല്‍കൂലി മുതലായവ വിട്ടു കൊടുക്കും,
ANATH BROS.
9, Raghunath Chatterjei's Street (C.P.)
Calcutta.