നോട്ടീസ്
- Published on June 17, 1908
- By Staff Reporter
- 374 Views
കേരളീയരഞ്ജിനി , പത്രക്കുടിശ്ശിഖപണം പിരിവിലേക്ക് കോട്ടയം ഡിവിഷനിലേക്കും കൊച്ചീസംസ്ഥാനത്തേക്കുംകൂടി മൂവാറ്റുപുഴ പുത്തന്‍വീട്ടില്‍ പി കെ രാമന്‍പിള്ള അവര്‍കളേയും കൊല്ലം തിരുവനന്തപുരം പത്മനാഭപുരം ഈ ഡിവിഷനിലേക്ക് തിരുവനന്തപുരം വഞ്ചിയൂരധികാരത്തില്‍ പാതിരികരിമുറിയില്‍ കീഴേവീട്ടില്‍ പി രാമന്‍പിള്ള അവര്‍കളേയും ഏജന്‍റന്മാരായി നിയമിച്ചു. എന്‍റെ കയ്പട പേരെഴുതി ഞാന്‍ ഒപ്പിട്ടിട്ടുള്ളതും മൂവാറ്റുപുഴ കേരളദീപിക, പ്രസ്സില്‍ പതിച്ചിട്ടുള്ളതും ആയ കേരളീയരഞ്ജിനി, ആഫീസ്സുവക അച്ചടിച്ച രസീതുകള്‍ സഹിതം മേല്പറഞ്ഞ ഏജന്‍റന്മാരെ ചുമതലപ്പെടുത്തി അയച്ചിരിക്കുന്നതിനാല്‍, മാന്ന്യവരിക്കാര്‍ ദയവായി വിചാരിച്ച് അവരവര്‍ അടക്കേണ്ടതായ തുക, ഞാന്‍ ഒപ്പിട്ടയച്ചിരിക്കുന്ന കണക്കനുസരിച്ച് ഏജന്‍റന്മാര്‍ വശം കൊടുത്ത് മേല്‍ വിവരം പറഞ്ഞിരിക്കുന്നതായ അച്ചടിരസീത് വാങ്ങിക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു. പണം കൊടുക്കാത്ത വരിക്കാരുടെമേല്‍ മുറയ്ക്ക് സിവില്‍ വ്യവഹാരപ്പെടുവാന്‍ ഇടവരുന്നതാണ്.
എന്ന്, ഉടമസ്ഥന്‍ പി . ആര്‍ . ശങ്കരപ്പിള്ള.
പുത്തന്‍വീട്; മൂവാറ്റുപുഴ.