വിദ്യാർത്ഥി
- Published on July 25, 1906
- By Staff Reporter
- 394 Views
പള്ളിക്കൂടം വാദ്ധ്യാന്മാര്‍ക്കും കുട്ടികള്‍ക്കും ഉപയോഗപ്പെടുവാന്‍ തക്കവണ്ണം "വിദ്യാര്‍ത്ഥി" എന്ന പേരില്‍ ഒരു മലയാളമാസിക പുസ്തകം നടത്തുന്നതിന് വിചാരിച്ചിരിക്കുന്നു. ഇതില്‍ ഡെമി 8- വലിപ്പത്തിലുള്ള 24 പുറങ്ങള്‍ അടങ്ങിയിരിക്കും. എത്രയും ലളിതമായ ഭാഷയില്‍, പല വിഷയങ്ങളെ കുറിച്ചും ലേഖനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പത്രവില ആണ്ടടക്കം മുന്‍കൂറ് 1- ബ്രിട്ടീഷ് രൂപ ആയിരിക്കും. അഞ്ഞൂറു വരിക്കാര്‍ പേരു രജിസ്തര്‍ ചെയ്തുകഴിഞ്ഞാല്‍, മാസിക പുറപ്പെടുവിക്കുന്നതാകുന്നു. ഇതിന്‍റെ പത്രാധിപത്യം വിദ്യാഭ്യാസവകുപ്പില്‍ ഇരുപതു വര്‍ഷത്തോളം സര്‍വീസുള്ള ഒരു ബി. ഏ. ഏറ്റിരിക്കുന്നതാകുന്നു.
വരിക്കാരായിരിപ്പാന്‍ ആഗ്രഹമുള്ളവര്‍ താഴേ പറയുന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം.
എന്ന്
"വിദ്യാര്‍ത്ഥി" മാനേജര്‍;
"കേരളന്‍" ആഫീസ്.
വക്കം-ചിറയിങ്കീഴ്.