കളയുന്നവരുണ്ടോ
- Published on January 15, 1908
- By Staff Reporter
- 401 Views
കളയുന്നവരുണ്ടോ
" അഞ്ജനൗഷധി കാലിലണഞ്ഞത് കളയുന്നവരുണ്ടോ ? ,,
" സ്വദേശാഭിമാനി ,, ഭാഗ്യപരീക്ഷയില്‍,
സമ്മാനം ലഭിപ്പാന്‍ തരമുള്ളപ്പോള്‍,
തള്ളിക്കളയുന്ന വരിക്കാരുണ്ടോ ?
ഒരാണ്ടത്തെയ്ക്ക് മുന്‍കൂറടയ്ക്കുന്ന പക്ഷം
വരിപ്പണം
നാലര ഉറുപ്പിക മാത്രം മതി.
മാസന്തോറും 8- അണ അടയ്ക്കുന്നതായാല്‍
ആറു റുപ്പിക വേണ്ടിവരും.
പുറമേ, 12 മാസത്തിലേക്ക് 12 തവണ വി. പി . കമിഷനും കൊടുക്കേണ്ടി വരും.
ഏതാണ് ലാഭം ?
നാലര ഉറുപ്പിക ഒന്നായ് കൊടുക്കുകയോ ?
ആറര രൂപ പലകുറിയായ് കൊടുക്കുകയോ ?
ഏതാണ് ലാഭം ?
നാലര ഉറുപ്പിക അടച്ച് സമ്മാനാവകാശം ലഭിക്കയോ ?
ആറര രൂപ അടച്ച് സമ്മാനാവകാശം ലഭിക്കാതിരിക്കയോ ?