അതിർത്തിയിലെ നിരോധം
- Published on May 30, 1908
- By Staff Reporter
- 932 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
അതിര്‍ത്തിയുദ്ധത്തില്‍ വച്ച് സൂഫിമുള്ളായെ പിടി കൂടുകയും അമീറിന്‍റെ അഭിമതമനുസരിച്ച് ജലാലബാദിലെ ഗവര്‍ണര്‍ അയാളെ കാബൂളിലേക്ക് അയയ്ക്കുകയും ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് കാര്‍ അവരെ എതിര്‍ക്കുകനിമിത്തമാണ് അവര്‍ യുദ്ധം ചെയ്തതെന്നും അവര്‍ക്കു സഹായത്തിന് അമീര്‍ ആളയച്ചുകൊടുക്കാത്തപക്ഷം രാജ്യത്തെ ബ്രിട്ടീഷ്‍കാര്‍ക്കു വിട്ടുകൊടുക്കുന്നതാണെന്നും മഹമ്മഡിന്‍റെ കൂട്ടുകാര്‍ അമീറിന് ഒരു പരാധി കൊടുത്തു. ജനറല്‍ വില്‍കാക്സ് കണ്ടഹാരിസാഫിദേശത്തെ ആക്രമിച്ച് കുടികളെ നശിപ്പിക്കയുംചെയ്തു. അവിടത്തെ ജനങ്ങള്‍ വെളുത്ത കൊടി കാണിച്ച് സമാധാനത്തിന് ആലോചിക്കയും ഒടുവില്‍ ഇതേവരെ അവരില്‍ നിന്ന് ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ കൊടുത്തുകൊള്ളാമെന്നു പറകയാല്‍ ജനറല്‍ വില്ലൊക്സ് യുദ്ധം നിറുത്തി 24നു- തിരിയെ അതിര്‍ത്തിയിലെക്ക് വന്നു.