തിരുവിതാംകൂർ സർക്കാർ വക സേവിങ്സ് ബാങ്ക് - ജനങ്ങൾക്ക് ഉപയോഗ പ്രദമോ ?
- Published on August 26, 1908
- By Staff Reporter
- 1830 Views
തിരുവിതാംകൂർ സർക്കാർവകയായി ഒരു സേവിങ്സ് ബാങ്ക് വ്യവസ്ഥ ഏർപ്പെടുത്തീട്ടുള്ളതായി സർക്കാർ പഞ്ചാംഗത്തിലും, സർക്കാർ റിക്കാർഡുകളിലുംകാണുവാനുണ്ട്. എന്നാൽ ഈ വ്യവസ്ഥ ഏർപ്പെടുത്തിയതിന്റെ ശേഷം എത്രയെത്ര പേർ സേവിങ്സ് ബാങ്കിൽപണമടച്ചിട്ടുണ്ടെന്നു അന്വേഷിക്കേണ്ടത് ആവശ്യം തന്നെയാണ്. ബ്രിട്ടീഷ് തപാൽ ഓഫീസുകളിലെസേവിങ്സ് ബാങ്കുകളിൽ തിരുവിതാംകൂറിലുള്ളവരിൽ പലരും പണം ഏൽപ്പിച്ചുകൊണ്ടിരിക്കുമ്പോൾ,അവർ പണം തിരുവിതാംകൂർ സർക്കാർ സേവിങ്സ് ബാങ്കിൽ ഏൽപ്പിക്കാത്തത് എന്തുകൊണ്ടായിരിക്കുംബാങ്കിന്റെ സ്ഥാപനക്കാലത്തു തന്നെ, അതിനെ അഞ്ചലാഫീസുകളിലാക്കുന്നതായാലേ ജനങ്ങൾക്ക്സൗകര്യമധികമുണ്ടായിരിക്കൂ എന്ന് പത്രങ്ങൾ ചൂണ്ടിപറഞ്ഞിരുന്നു. സർക്കാർ താലൂക്ക് ഖജനാകളിൽപണമടക്കാനും, വാങ്ങാനും ചെല്ലുന്ന ആളുകൾക്ക് നേരിടുന്ന ക്ലേശങ്ങൾ പണ്ടത്തേതിൽ നിന്ന്ഇപ്പോഴും ചുരുങ്ങീട്ടില്ല ഖജാൻജിമാരുടെ വേലകളും കുറഞ്ഞിട്ടില്ലാ. അങ്ങനെയിരിക്കെ ഈസ്ഥാപനത്തെ പൊതുവിൽ ജനങ്ങൾ, ആശിക്കാവുന്നെടത്തോളം അനുകൂലിക്കാത്തത് അവർക്കു സൗകര്യക്കുറവുള്ളതിനാലാകുന്നു.പ്രധാനപ്പെട്ട അഞ്ചലാഫീസുകളിൽ വിശ്വസ്തന്മാരും ചുമതലക്കാരുമായ ജീവനക്കാരുണ്ട്, പോലീസുബന്തവസ്സിനുംസൗകര്യമുണ്ട്. ജനങ്ങൾക്ക് സാധാരണയായി അഞ്ചലാഫീസുകളിൽ പോയി പണമേൽപ്പിക്കുവാൻ അധികം എളുപ്പവുമുണ്ടായിരിക്കും.ഇങ്ങനെയിരിക്കെ, സേവിങ്സ് ബാങ്കിനെ പ്രധാനപ്പെട്ട അഞ്ചലാഫീസുകളിലേക്ക് മാറ്റി സ്ഥാപിച്ച്അഭിവൃദ്ധിയെ പരീക്ഷിക്കുന്നത് ഉചിതമായിരിക്കുന്നതാണ്. അഞ്ചൽമാസ്റ്റർമാർക്ക് ചില ജോലികൾകുറക്കുകയും, പണച്ചുമതല വർദ്ധിപ്പിച്ച്, തക്ക ശമ്പളക്കൂടുതൽ കൊടുക്കുകയും ചെയ്യേണ്ടിവരുമെങ്കിലും, ഈ സമ്പ്രദായം പരീക്ഷണീയം ആണെന്നു തന്നെ ഞങ്ങൾ വിചാരിക്കുന്നു.
Government of Travancore-owned Savings Bank: Is it beneficial to the people?
- Published on August 26, 1908
- 1830 Views
The government calendar and records show that a savings bank system has been set up by the Government of Travancore. It is certainly necessary to find out how many people have opened up accounts in these savings banks after the introduction of this new system.
While many in Travancore were depositing money in the savings banks of British post offices, what could be the reason that they did not entrust such cash with Government of Travancore-owned saving banks? Newspapers had pointed out, at the time of the establishment of the savings banks itself, that it would be convenient to the public only if the banks were set up in post offices. Hardships faced by the people who go to the government taluk’s (sub-district) treasuries to deposit and withdraw money have not diminished from the past and the work of tellers, too, has not reduced. As such, the general public do not approve of the institution as much as one might expect because it lacks facilities. Main post offices have loyal and responsible staff. There is also sufficient police protection. People usually find it easier to go to post offices to make transactions. In such a scenario, it would be advisable to relocate the savings banks from the sub-treasuries to the main post offices and test the progress of their functioning. Although postmasters may have to be paid higher salaries, we think this system can be tried by reducing their work load and giving them the additional responsibility of cash management.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.