നോട്ടീസ്
- Published on August 31, 1910
- By Staff Reporter
- 350 Views
സില്‍വെര്‍ജൂബിലി സംബന്ധിച്ചു ഈ സംസ്ഥാനം ഒട്ടുക്കു നടത്തപ്പെട്ട ആഘോഷങ്ങളുടെ വിവരണങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ടു തയ്യാറാക്കേണ്ടിയിരിക്കുന്നതിനാല്‍ ഓരോ സ്ഥലത്തും നടന്ന ആഘോഷങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ടു അതതു സ്ഥലത്തെ കമ്മിററിക്കാര്‍ അധികതാമസം കൂടാതെ തിരുവനന്തപുരം സെന്‍ട്റൽ കമ്മിററിക്കാരുടെ പേര്‍ക്കു അയച്ചുതരണമെന്നു സവിനയം അപേക്ഷിച്ചുകൊള്ളുന്നു.
മററു വിവരങ്ങളൊടു കൂടി താഴെ പറയപ്പെടുന്നവയും റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കേണ്ടതാണെന്നു അറിയിച്ചു കൊള്ളുന്നു -
(1) ജൂബിലി സംബന്ധമായി പണം വരവു ചെലവിനു ഒരു സംക്ഷിപ്ത കണക്കു.
(2) ചെലവു കഴിച്ചു ബാക്കി സംഖ്യയുണ്ടെങ്കില്‍ അതു എങ്ങനെ ഉപയോഗിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്ന്.
(3) ഭക്ഷണം കൊടുക്കപ്പെട്ട പാവപ്പെട്ടവരുടെ സംഖ്യാ (ഉദ്ദേശം).
(4) വിരുന്നു കൊടുക്കപ്പെട്ട സ്കൂള്‍കുട്ടികളുടെ സംഖ്യ - (ഉദ്ദേശം)
തിരുവനന്തപുരം കേ. ജി. പരമേശ്വര മേനവന്‍,
14- 1- 86. ആണററി സിക്രട്ടരി;
സില്‍വര്‍ജൂബിലി-സെന്‍ട്റൽ
കമ്മിററി - തിരുവനന്തപുരം.