ഇനിയുള്ളവ
- Published on May 09, 1906
- By Staff Reporter
- 295 Views
ഇനിയുള്ളവ
4 -ാം ദിവസം ബുധനാഴ്ച, മേടം 27 നു ഇന്ന് പത്മവിലാസം കൊട്ടാരത്തിൽ വച്ച് രാത്രി 8 മണിക്ക് ബ്രാഹ്മണ ഉദ്യോഗസ്ഥന്മാർക്ക് സദ്യ ഉണ്ടായിരിക്കും. കാലത്ത്, ശ്രീപാദത്ത് കളത്തിൽ പോയിവന്നു അമൃത്തു കഴിഞ്ഞിട്ട്, മാമ്പള്ളി പണ്ടാരത്തിൽ നിന്നു മഞ്ഞ നീരാട്ട് നടത്തിക്കുന്നു. മൂത്തതമ്പുരാട്ടിയുടെയും മണാളൻ്റെയും മേൽ മഞ്ഞ വെള്ളം തളിക്കയും, ഇവർ അങ്ങോട്ടു തളിക്കയും ചെയ്യും.
5-ാം ദിവസം വ്യാഴാഴ്ച മേടം 28 നു ഇന്നുച്ചയ്ക്ക് രാമനാമഠത്തിൽ നായർ പട്ടാളക്കാർക്കും, പോലീസുകാർക്കും സദ്യ നടത്തുന്നതാണ്.
6-ാം ദിവസം വെള്ളിയാഴ്ച മേടം 29 നു പിടാവകക്കാർക്ക് രാമനാമഠത്തിൽ വച്ച് ഉച്ചയ്ക്ക് സദ്യ ഉണ്ടായിരിക്കും. കക്കാട്ട് പോറ്റി പട്ടാളം മുതലായ അകമ്പടിയോടെ, പല്ലക്കിൽ പോയി ശ്രീവരാഹത്ത് കിഴക്കേക്കടവിൽ ഇറങ്ങി വെള്ളം കോരിക്കൊണ്ടുവരുന്നു.
7-ാം ദിവസം ശനിയാഴ്ച മേടം 30 നു മൂത്തതമ്പുരാട്ടി തേവാരത്തു കോയിക്കൽ നിന്നു് പുറപ്പെട്ടു് ശ്രീകണ്ഠേശ്വരത്ത് പണ്ഡാരക്കോട്ടക്കുളത്തിൽ പോയി നീരാടുന്നു. അനന്തരം തമ്പുരാട്ടി പല്ലക്കിലും മണാളൻ ആനപ്പുറത്തു അമ്പാരിയിലും കയറി പട്ടാളക്കാർ, ഉദ്യോഗസ്ഥന്മാർ മുതലായവരുടെ അകമ്പടിയോടെ ശ്രീകണ്ഠെശ്വരത്തു കോട്ടയ്ക്കരുകിൽ വെളിയിൽ കൂടെ ഘോഷയാത്ര ചെയ്തു, തെക്കേത്തെരുവിൽ ചെന്നു് വെടിക്കെട്ട് പ്രയോഗം കണ്ടു് തേവാരത്തു കോയിക്കലേക്ക് പോരുന്നു.
8 -ാം ദിവസം തേവാരത്തു കോയിക്കൽ വച്ച് യൂറോപ്യന്‍മാര്‍ക്ക് തീന്‍ ഉളളതായിരിക്കും.