വിൽക്കാൻ

  • Published on May 05, 1909
  • By Staff Reporter
  • 347 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                           വിൽക്കാൻ.

            കഴിഞ്ഞുപോയ മിസ്റ്റർ സ്വാമി അയ്യങ്കാരുടെ സ്വത്തുകൾ.

                    1 - വേളിയിൽ, കടലിനു സമീപിച്ചും, തോട്ടിനു കിഴക്കരുകിലും, തെങ്ങു കൃഷിക്കുപയോഗപ്പെടുന്നവിധത്തിലും കിടക്കുന്ന ഉദ്ദേശം 1,000 ഏക്കർ തരിശുഭൂമി . 2 - ഏക്കർ മുതൽ കൂടുതൽ വിസ്താരത്തിൽ തുണ്ടുതുണ്ടായിട്ടും വീതിച്ചു വിൽക്കും.

       (2) മേൽപ്പടി സ്ഥലത്തു തന്നെ, 3.500- തെങ്ങു വൃക്ഷങ്ങൾ നിൽപ്പുള്ള 50- ഏക്കർ തെങ്ങും തോട്ടം തുണ്ടുതുണ്ടായിട്ടും കൊടുക്കും .

      ( 3 ) നഗരത്തിൽ നിന്നു 5 -നാഴികക്കുള്ളിൽ കിടക്കുന്നതും, കുറെ കൃഷി ചെയ്യപ്പെട്ടതായും 158- ഏക്കർ ഉള്ളതും, ഉദ്ദേശം 4,000- തെങ്ങുകൾ 1,000 -പ്ലാവുകൾ, കവുങ്ങു, ഒട്ടുമാവുകൾ, 3 കുളങ്ങൾ, 7- കിണറുകൾ, ചുറ്റും വണ്ടിപോകാൻ തക്ക റോട്ടുകൾ, കാലടിപ്പാതകൾ ഇവയുള്ളതുമായ " നാലാഞ്ചിറ,,ക്കുന്ന് . ഇതും തുണ്ടുതുണ്ടായി വിൽക്കും.

        ( 4)  3- ാമത്തെ മൈൽക്കുററിക്കുസമീപം, ഒരു നല്ല ബങ്കളാവ്, പിറവീടുകൾ, 5- ഏക്കർ ( 36 പറ ) നിലം, 500 -തെങ്ങുകൾ, 100 ഒട്ടുമാവുകൾ, 2 -കുളങ്ങൾ. കിണറു മുതലായവയോടുകൂടിയ 40- ഏക്കർ വസ്തു.

           കൂടുതൽ വിവരങ്ങൾ താഴെപ്പേർ പറയുന്ന ആളോടു ചോദിക്കുക:

                                                                        എസ്. ശേഷയ്യങ്കാർ, ദി മാൻഷൻ,

                                                                                           തിരുവനന്തപുരം.

You May Also Like