കേരളവാർത്ത - തെക്കൻ തിരുവിതാംകൂർ

  • Published on May 06, 1908
  • By Staff Reporter
  • 469 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കരം വസൂല്‍ചെയ്യുന്നതിന് ഈയിട ചില തഹശീല്‍ദാരന്മാര്‍ പ്രയോഗിക്കുന്ന നവീനസമ്പ്രദായം ഇതാണ്. ദേവസ്വങ്ങള്‍ക്ക് പ്രതിമാസം വെഞ്ഞനംവകയായി ഓരോ തുക താലൂക്കില്‍ നിന്ന് കൊടുത്തു വരുന്നുണ്ട്. ആ തുകകളെ ദേവസ്വക്കാരുടെ പററുചിട്ടി വാങ്ങി കണക്കില്‍ ചെലവെഴുതിയുംവച്ച്, പാര്‍വ്വത്യകാരന്മാരെക്കൊണ്ട് ദേവസ്വക്കാര്‍ക്കു നോട്ടെഴുതി കൊടുപ്പിച്ചിട്ട്, ആ തുകകളെ വാങ്ങി കരത്തിനായി മുതല്‍******************************************************ന്നു. പണത്തിനുപകരം നോട്ടുകള്‍************************പലേ ദേവസ്വക്കാരും ദേവസ്വങ്ങളിലെ അടിയന്തരം നടത്തിക്കുന്നതിനു ഏറെ പരുങ്ങുകയാണ്. മേലധികാരികളുടെ ആനുകൂല്യം ഉള്ളതുകൊണ്ട് പൂജ മുട്ടിച്ചാല്‍ പരാതിയുണ്ടാകുന്നെങ്കില്‍ അവര്‍ തങ്ങളെ താങ്ങും എന്നു വിചാരിച്ച് പ്രാധാന്യം കുറഞ്ഞ ചില ദേവസ്വങ്ങളില്‍ അടിയന്തരങ്ങള്‍ മുട്ടിയതായി അറിയുന്നു.

 റെവന്യൂപരിഷ്കാരം ആരംഭിച്ചിരിക്കുന്നതിനാല്‍, ആ വകുപ്പില്‍ ഒഴിവു വന്ന പാര്‍വത്യം മുതലായ യാതൊരു ജോലിക്കും താല്‍ക്കാലികമായി അല്ലാതെ സ്ഥിരമായി ആള്‍ നിയമിച്ചുകൂടാ എന്ന് ഹജൂരില്‍നിന്ന് ഉത്തരവു പുറപ്പെട്ടിരിക്കുന്നു. 

 തന്‍റെ അധികാരാതിര്‍ത്തിക്കു പുറമേയുള്ള ഒരു സ്ഥലത്തു ചെന്ന് അവിടുത്തെ ആപ്സരാണെന്നു ഭവിച്ച് **********************കടന്ന് ശോധന നടത്തുകയും തൊണ്ടികള്‍ എടുക്കയും മററും ചെയ്ത കോട്ടാര്‍ സ്റ്റേഷനാപ്സര്‍ മിസ്റ്റര്‍ ******നാഥയ്യന്‍റെ പേരില്‍ പത്മനാഭപുരം 1ാം ക്ലാസുമജിസ്ട്രേട്ടുകോടതിയില്‍ ഫയിലായിരുന്ന കേസ്സ് തള്ളിയിരിക്കുന്നു.

You May Also Like