കേരളവാർത്തകൾ - കൊച്ചി
- Published on July 17, 1907
- By Staff Reporter
- 1016 Views
എറണാകുളത്തു മോട്ടാര്‍ വണ്ടികള്‍ നടപ്പാക്കുവാന്‍ ഭാവമുണ്ടുപോല്‍.
കൊച്ചി പബ്ളിക് പണിവകുപ്പിനെ പരിഷ്കരിപ്പാന്‍ പുതിയ ദിവാന്‍ ആലോചിച്ചു വരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോവിന്ദന്‍ എന്നു പേരായ ഒരു തീയന്‍ (കൊച്ചിയില്‍) കൃസ്തുമതത്തെ അംഗീകരിച്ചിരിക്കുന്നു.
കൊച്ചി വനംവക ആവിവണ്ടിപ്പാതസംബന്ധിച്ച് പുതിയ റെഗുലേഷന്‍ നടപ്പിലാക്കിയിരിക്കുന്നു.
സര്‍ക്കാര്‍ കൊച്ചിയിലെ "മിലിറ്ററി പോലീസ്" എന്നു പേരായ പൊലീസ് സൈന്യത്തിന്, "പൊലീസ് റിസര്‍വ്" എന്നു പേരുമാറ്റിയിരിക്കുന്നു.
കൊച്ചിദേവസ്വം പരിഷ്കാരം സംബന്ധിച്ച് പുതിയ വ്യവസ്ഥകള്‍ എഴുതിത്തയ്യാറാക്കാന്‍ മിസ്റ്റര്‍ അച്യുതമേനോന്‍ സിക്രട്ടരിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇതിലേക്ക് ഇദ്ദേഹത്തിന് 100 - രൂപ കൂടുതല്‍ ശമ്പളം അനുവദിച്ചിട്ടുണ്ട്.
എറണാകുളം, തൃപ്പുണിത്തുറ, മട്ടാഞ്ചേരി, ഇരിഞ്ഞാലക്കുട, തൃച്ചൂര്‍, കുന്നംകുളം, ചിറ്റൂര്‍, തത്തമംഗലം, നെന്മാറ, നെല്ലിയാമ്പതി എന്നീ പട്ടണങ്ങളില്‍, കൊച്ചിയിലെ 1081ലെ വക റെഗുലേഷനായ ജനനനമരണക്കണക്ക് വൈപ്പുനിയമം നിയമം 1083 ചിങ്ങം മുതല്‍ നടപ്പിലാക്കുന്നതാണ്.